അറിഞ്ഞില്ലേ മഹീന്ദ്ര പുതിയ ഡീസൽ എൻജിൻ ഇറക്കി

Written By:

ദില്ലിയിൽ ഏർപ്പെടുത്തിയ ഡീസൽ വാഹനനിരോധനം മഹീന്ദ്രയുടെ വാഹനവില്പനയെ തകിടം മറിച്ചു. അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ തടയാൻ വേണ്ടിയാണ് ഗവണ്‍മെന്റ് 2,000സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചത്.

ഈ പ്രശ്നത്തനൊരു പരിഹാരമെന്ന രീതിയിലാണ് കമ്പനി പുതിയ 1.99ലിറ്റര്‍ എംഹാക്ക് ഡീസൽ എൻജിൻ ഇറക്കിയിരിക്കുന്നത്. എക്സ്‌യുവി500, സ്കോർപ്പിയ മോഡലുകളിലാണ് ഈ എൻജിൻ ഘടിപ്പിച്ചിട്ടുള്ളത്. നിലവിൽ ദില്ലിയിൽ മാത്രമായിരിക്കും ഈ വാഹനങ്ങൾ ലഭ്യമാവുക.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര
 

സ്കോർപ്പിയോയിൽ ഈ എൻജിൻ 120ബിഎച്ച്പിയും എക്സ്‌യുവി500ൽ 140ബിഎച്ച്പിയുമാണ് ഉല്പാദിപ്പിക്കുന്നത്. എസ്‍‌യുവികളിൽ ഘടിപ്പിച്ചിരുന്ന മുൻ എൻജിന് സമാനമായ പെർഫോമൻസ് തന്നെയായിരിക്കും ഇവയുടേതും.

പുതിയ എൻജിന്റെ വില എത്രയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 9.05നും 14.61ലക്ഷത്തിനിടയിലാണ് സ്കോർപ്പിയോയുടെ വില. എക്സ്‌യുവി500ന് 11.47 നും17.37ലക്ഷത്തിനുമിടയിലാണ് വില നൽകിയിരിക്കുന്നത്.

 

മഹീന്ദ്ര

2014 ഏപ്രിലിൽ തന്നെ എംഹാക്ക് ഡീസൽ എൻജിൻ നിര്‍മാണം ആരംഭിച്ചിരുന്നുവെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്. മുൻകൂട്ടി നിർമാണം ആരംഭിച്ചതിനാൽ മഹീന്ദ്രയ്ക്ക് ഈ ഗുരുതരാവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞു. അല്ലാത്തപക്ഷം സ്കോർപ്പിയോ, എക്സ്‌യുവി500 ഡീസൽ വണ്ടികൾ ദില്ലി നിരത്തിൽ നിന്നും എന്നന്നേക്കുമായി മാറ്റപ്പെട്ടേനെ. ഇനിമുതൽ എസ്‌യുവികളിൽ പെട്രോൾ എൻജിൻ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

 
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launches 1.99-litre Diesel Engine For Scorpio & XUV5OO
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X