ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയുമായി മഹീന്ദ്ര
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തനൊരു എതിരാളിയുമായി മഹീന്ദ്ര എത്തുന്നു. എംപിവി സെഗ്മെന്റിൽ ഇറക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണാടയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര. മൊത്തമായും മറച്ച നിലയിൽ തമിഴ്‌നാട്ടിലെ ഉലണ്ടൂർപേട്ടിലാണ് പുതിയ എംപിവിയെ കണ്ടെത്തിയത്.
ഹ്യുണ്ടായുടെ ആറാം തലമുറ ഇലാൻട്ര അവതരിച്ചു
പുതിയ എംപിവിയുടെ പേരുസംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും അടുത്ത വർഷം രണ്ടാംപകുതിയോടു കൂടി വിപണിയിലെത്തിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

വലുപ്പമേറിയ പ്രോജക്ടർ ഹെഡ്‌ലാമ്പ്, പുതുക്കിയ ബംബർ, ആഗുലാർ വിന്റ്ഷീൽഡ്, മസിലൻ ബോണറ്റ്, പുതിയ ഒവിആര്‍എമുകൾ എന്നിവയാണ് മുൻഭാഗത്തെ സവിശേഷതകളാണായി കാണപ്പെടുന്നത്.

എന്നാൽ നിർമാണം പൂർത്തിയാക്കിയ ഈ മോഡലിന് ഫ്രണ്ട് ഗ്രില്ലിന്റെ അഭാവമുണ്ടായിരുന്നു.

മഹീന്ദ്രയുടെ സൈലോ, എക്സ്‌യുവി 500 എന്നിവയുടെ ഡിസൈനുമായി ചെറിയൊരു സാമ്യതയും തോന്നുന്നുണ്ട്. എന്നാൽ ഈ രണ്ട് മോഡലുകളേക്കാൾ നീളം അല്പം കൂടുതലാണ്.

പിൻഭാഗം മൊത്തമായും മൂടപ്പെട്ടതിനാൽ സവിശേഷതകളെന്തോക്കെ എന്ന് വ്യക്തമായും മനസിലാക്കാൻ പറ്റുന്നില്ലെങ്കിലും സി പില്ലറിന് ശേഷം ക്യാബിൻ അല്പം ദീർഘിപ്പിച്ചിരിക്കുന്നതായി കാണാം.

ഒരു പക്ഷെ ഈ എംപിവിയിൽ മൂന്നാമതൊരു വരി ഉൾപ്പെടുത്തി 8 സീറ്റർ ആക്കാനുള്ള സാധ്യതയും ഇതിൽ നിന്നു വ്യക്തമാക്കാം.

ദില്ലിയിൽ 2000സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം എടുത്തുകളഞ്ഞതിനാൽ തീർച്ചയായും മഹീന്ദ്രയുടെ 2.2ലിറ്റർ എംഹോക്ക് ഡീസൽ എൻജിൻ തന്നെയായിരിക്കും ബോണറ്റിനടയിൽ സ്ഥാനം പിടിക്കുക.

എക്സ്‌യുവി 500ന്റെ 1.5 ലിറ്റർ പെട്രോൾ മോഡലിനെ അവതരിപ്പിക്കാൻ ഇരിക്കുകയാണ് മഹീന്ദ്ര. ആ അവസരത്തിൽ പുതിയ എംപിവിയുടേയും ഒരു പെട്രോൾ മോഡലിനെ ഉടൻ പ്രതീക്ഷിക്കാം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ മോഡൽ അടുത്തിടെയാണ് വിപണിയിൽ എത്തിയത്. ആ സ്ഥിതിക്ക് മഹീന്ദ്രയുടെ പുതിയ എംപിവി രണ്ട് വകഭേദങ്ങളിലും എത്തുന്നതാണ്.


Click it and Unblock the Notifications








