മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

By Praseetha

നുവോസ്പോർട് എന്ന പേരിലിറങ്ങുന്ന മഹീന്ദ്രയുടെ പുത്തൻ കോംപാക്ട് എസ്‌യുവി ഏപ്രിൽ നാലോടുകൂടി വിപണിയിൽ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് നുവോസ്പോർട് എന്ന പേരിലറിയപ്പെടുമെന്നുള്ള വാർത്ത സ്ഥിരീകരിച്ചത്. പ്രത്യേകിച്ചും നഗരവാസികളെ മുന്നിൽകണ്ടുകൊണ്ട് ഇറക്കുന്ന ഈ സബ്-ഫോർ മീറ്റർ വാഹനത്തിന് 7ലക്ഷത്തിനും 7.5ലക്ഷത്തിനുമിടയിലാണ് വില.

മഹീന്ദ്ര കെയുവി 100 ന്റെ ഒരു ഗുണദോഷ സംഗ്രഹം

വിപണിയിൽ മികച്ച പ്രതികരണം ലഭിക്കാതെ പോയ ക്വാണ്ടോയുടെ ഈ പുത്തൻ പതിപ്പിന് വലിയ പ്രതീക്ഷയോടെയാണ് കമ്പനി നോക്കി കാണുന്നത്. ക്വാണ്ടോ വരുത്തിയ നഷ്ടം നുവോസ്പോർടിന് നികത്താനാകുമെന്ന് കമ്പനി ഉറച്ച് വിശ്വസിക്കുന്നു. ഇതിന്റെ മസിലൻ ആകാരഭംഗിയും കൂടുതൽ മികവുറ്റ ഫീച്ചറുകളുമാണ് ഈ വാഹനത്തിൽ വിശ്വാസമർപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് മഹീന്ദ്ര പുതിയ ഫേസ്‌ലിഫ്റ്റിനെ എത്തിക്കുന്നത്. 1.2 ലിറ്റർ എംഹോക്ക് 100 പെട്രോൾ എൻജിനാണ് ന്യുവോസ്പോർടിൽ ഉപയോഗിച്ചിട്ടുള്ളത്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

ക്വാണ്ടോയിൽ ഉപയോഗിച്ചിട്ടുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് നുവോസ്പോർടിൽ ഉപയോഗിച്ചിട്ടുള്ളത്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

രണ്ട് എൻജിനുകളിലും നൽകിയിട്ടുള്ള 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടാതെ പെട്രോൾ വേരിയന്റിൽ എഎംടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

ക്വാണ്ടോയ്ക്ക് സമാനമായ ആകാരഭംഗിയാണ് ഈ പുത്തൻ പതിപ്പിന് നൽകിയതെങ്കിലും ഒരു മോഡേൺ സ്പോർടി ലുക്ക് നൽകാനായി ഡിസൈനിൽ അല്പസ്വല്പ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

പുതുക്കിയ ഡിസൈനിന്റെ ഭാഗമായിട്ട് പുതിയ ഗ്രില്ല്, വലിയ ഹെഡ് ലാമ്പുകൾ,ഐബ്രോ ഡിആർഎലുകൾ, ടേൺ ഇൻഡിക്കേറ്റർ, ബോണറ്റ് സ്കൂപ്പ്, പുതുക്കിയ ബംബറും ടെയിൽ ലാമ്പും എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

മോടികൂട്ടാനായി ഫൈവ് സ്പോക്ക് അലോയ് വീലുകൾ, പിന്നിലായി സ്പെയർ വീൽ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകളാണ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ബേസ് വേരിയന്റിലും സുരക്ഷാസംവിധാനങ്ങൾ നൽകിയിട്ടുണ്ട്.

മഹീന്ദ്ര നുവോസ്പോർട് എത്തുന്നു ഏപ്രിൽ നാലിന്

മഹീന്ദ്ര സ്‌കോർപിയോ എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

Article Published On: Thursday, March 24, 2016, 13:56 [IST]
English summary
Mahindra NuvoSport Compact SUV India Launch On April 4, 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X