മഹീന്ദ്ര നൂവോസ്പോർട് എത്തി ; വില 7.35ലക്ഷം

By Praseetha

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി നൂവോസ്പോർട് വിപണിയിൽ എത്തിച്ചേർന്നു. താനെ എക്സ്ഷോറൂം 7.35ലക്ഷത്തിലാണ് വിലയാരംഭിക്കുന്നത്. ടിയുവി300നു ശേഷം സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ പെടുന്ന കമ്പനിയുടെ രണ്ടാമത്തെ വാഹനമാണിത്.

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

വിപണിയിൽ തിളങ്ങാൻ കഴിയാതെ പോയ ക്വാണ്ടോയുടെ പകരക്കാരനായ ഈ പുതിയ എസ്‌യുവിയിൽ കമ്പനി കൂടുതൽ പ്രതീക്ഷയാണർപ്പിച്ചിരിക്കുന്നത്. നഗരവാസികളെ മുന്നിൽകണ്ടുകൊണ്ട് ഇറക്കുന്ന ഈ വാഹനത്തിന്റെ മസിലൻ ആകാരഭംഗിയും മികവുറ്റ ഫീച്ചറുകളും മികച്ച പ്രതികരണം നേടിതരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

100ബിഎച്ച്പിയും 240എൻഎം ടോർക്കും സൃഷ്ടിക്കുന്ന1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് നൂവോസ്പോർടിന് കരുത്തേകുന്നത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് എന്നിവയാണ് ഈ എൻജിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ഇക്കോ, പവർ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17.45km/l മൈലാജാണ് ഈ വാഹനത്തിനുള്ളത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ക്വാണ്ടോയ്ക്ക് സമാനമായ ആകാരഭംഗിയാണ് ഈ പുത്തൻ പതിപ്പിന് നൽകിയതെങ്കിലും ഒരു മോഡേൺ സ്പോർടി ലുക്ക് നൽകാനായി ഡിസൈനിൽ അല്പസ്വല്പ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

മുൻപിലുള്ള ചെറിയ ഗ്രില്ലും വലിയ എയർഡാമുകളും സ്കോർപ്പിയോയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നൽകിയിട്ടുള്ളത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

സ്കോർപ്പിയോയിൽ നിന്നുള്ള ഒരേയൊരു വ്യത്യാസം എന്നുള്ളത് ഹെഡ്‌ലാമ്പിലാണ്. ഡെ ടൈം റണ്ണിംഗ് എൽഇഡികൾ ഉൾപ്പെടുത്തിയുള്ള ഹെഡ്‌ലാമ്പല്ല നൂവോസ്പോർടിൽ പകരം ഹെഡ്‌ലാമ്പിന് മുകളിൽ ഐബ്രോമാതിരിയാണ് ഡിഎൽആറുകൾ നല്‍കിയിട്ടുള്ളത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ഒരു പരുക്കൻ ലുക്ക് നൽകുന്നതിനായി ചുറ്റിലും പ്ലാസ്റ്റിക് ക്ലാഡിംഗ് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ക്ലിയർ ഗ്ലാസ് ലെൻസുകളാണ് ടെയിൽലാമ്പുകളിൽ നൽകിയിട്ടുള്ളത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

മൾട്ടി-സ്പോക്ക് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ പുതിയ എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ഡ്യുവൽ ടോൺ ഇന്റീരിയറും ലെതർ സീറ്റുകളും നൂവോസ്പോർടിന് പ്രീമിയം ലുക്കാണ് നൽകുന്നത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

കൂടാതെ അകത്തളങ്ങളിൽ 6.2ഇഞ്ച് ടച്ച്‌സിക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്യൂട്ടൂത്ത്, ഓക്സ് എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

412ലിറ്റർ ബൂട്ട് സ്പേസാണുള്ളത്. ഈ സെഗ്മെന്റിൽ തന്നെ ഇതേററവും കൂടിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

സുരക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ രണ്ട് എയർബാഗുകളും, എബിഎസ്, ഇബിഡി എന്നിവയാണ് നൽകിയിട്ടുള്ളത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

മോൾട്ടൻ റെഡ്, റസ്റ്റ് ഓറഞ്ച്, ഡയമണ്ട് വൈറ്റ്, റീഗൽ ബ്ലൂ, മിസ്റ്റ് സിൽവർ, ഫെയരി ബ്ലാക്ക് എന്നീ ആറുകളറുകളിലാണ് ലഭ്യമാവുന്നത്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ഇന്ത്യയിലെ എല്ലാ മഹീന്ദ്ര ഡീലർഷിപ്പുകളിലും നൂവോസ്പോർട് ലഭ്യമാണ്.

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിവരാണ് വിപണിയിലെ മുഖ്യ എതിരാളികൾ.

നൂവോസ്പോർട് വേരിയന്റുകളുടെ എക്സ്ഷോറൂം വില

നൂവോസ്പോർട് വേരിയന്റുകളുടെ എക്സ്ഷോറൂം വില

എൻ4- 7,35,000

എൻ4പ്ലസ്- 7,65,000

എൻ6- 8,36,000

നൂവോസ്പോർട് വേരിയന്റുകളുടെ എക്സ്ഷോറൂം വില

നൂവോസ്പോർട് വേരിയന്റുകളുടെ എക്സ്ഷോറൂം വില

എൻ6(എഎംടി)- 9,00,000

എൻ8- 9,12,000

എൻ8(എഎംടി)- 9,76,000

മഹീന്ദ്ര നൂവോസ്പോർട് എത്തി; വില 7.35ലക്ഷം

ടെസ്‌ലയുടെ മോഡൽ 3 ഇലക്ട്രിക് കാർ അവതരിച്ചു

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

More from DriveSpark

Article Published On: Monday, April 4, 2016, 15:29 [IST]
English summary
Mahindra NuvoSport Launched In India, Prices Start At Rs. 7.35 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X