പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

By Praseetha

അടുത്തിടെയാണ് മഹീന്ദ്ര ക്വണ്ടോ പുത്തൻ പതിപ്പിന്റെ പരീക്ഷണ ഓട്ടം നടത്തിയത്. ഇപ്പോൾ വാഹനത്തിന്റെ മറയൊന്നുമില്ലാത്ത ചിത്രങ്ങൾ ഇന്റെർനെറ്റിൽ പ്രചരിച്ചിരിക്കുന്നു. ന്യുവോസ്പോർട് എന്നാണ് ഈ ക്വണ്ടോ ഫേസ്‌ലിഫ്റ്റിന് നൽകിയിട്ടുള്ള പേര്.

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

പുതിയ ക്വാണ്ടോ ഫേസ്‌ലിഫ്റ്റിന് നൽകേണ്ട പേരിനെക്കുറിച്ച് ഊഹാപോഹങ്ങൽ നിലനിന്നിരുന്നു. ഇതിനിടെയാണ് ന്യുവോസ്പോർട് എന്ന പേര് സ്ഥിരീകരിച്ചത്. ന്യുവോസ്പോർട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

പുതിയ ഗ്രില്ല്, വലിയ എയർ ഡ്രാം ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ ബംബർ, പുതുക്കിയ ഹെഡ് ലാമ്പുകൾ, ഐബ്രോ ഡിആർഎലുകൾ, ബോണറ്റ് സ്കൂപ്പ്, ടേൺ ഇൻഡിക്കേറ്റർ, പുത്തൻ ടെയിൽ ലാമ്പ് എന്നീ സവിശേഷതകളാണ് പുത്തൻ പതിപ്പിൽ ഉൾപ്പെടുത്തിയതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

1.2 ലിറ്റർ എംഹോക്ക് 100 പെട്രോൾ എൻജിനാണ് ന്യുവോസ്പോർടിന് കരുത്തേകുന്നത്.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡീസൽ വേരിയന്റിൽ നിലവിലുള്ള 1.5ലിറ്റർ എൻജിൻ ലഭ്യമാക്കിയിട്ടുണ്ട്.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

7 സീറ്റർ വാഹനമായിട്ടാണ് കമ്പനിയിതിനെ അവതരിപ്പിച്ചിട്ടുള്ളത്. ക്രൂസ് കൺട്രോൾ, ഡബിൾ-ഡിഎൻ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് എന്റ് വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

മാർച്ച് അവസാനത്തോടെ വിപണിയിൽ എത്തുന്ന പുതിയ മഹീന്ദ്ര ന്യുവോസ്പോർടിന്റെ വില 5.5 മുതൽ 8.5 ലക്ഷം വരെയാകാനാണ് സാധ്യത.

പുത്തൻ പേരിൽ മഹീന്ദ്ര ക്വാണ്ടോ

സെവൻ സീറ്റർ കാറുകളായ മാരുതി സുസുക്കി എർടിഗ, ഷവർലെ സ്പിൻ എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.

കൂടുതൽ വായിക്കൂ

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു

Picture credit: Overdrive

Article Published On: Friday, March 4, 2016, 11:06 [IST]
English summary
Mahindra Quanto Facelift Rechristened Nuvosport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X