മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

By Praseetha

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്ത്യയിലും വിദേശ വിപണിയിലുമുള്ള എല്ലാ മോഡലുകളും പുതുക്കി പണിത് ഓരോന്നായി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ പുതുക്കിയ ക്വാണ്ടോ കോംപാക്ട് എസ്‌യുവി മാർച്ച് മാസത്തോടുകൂടി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓട്ടോഎക്സ്പോ വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്തിടെ പല സന്ദർഭങ്ങളിലായി ക്വാണ്ടോയെ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയില്‍ ക്വാണ്ടോ പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിലായിരുന്നു കമ്പനി. അത് നടക്കാത്തതിനാൽ മാർച്ച് മാസം തന്നെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റിന്റെ ലോഞ്ച് നടക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ താളുകളിൽ കൊടുത്തിരിക്കുന്നു.

മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

പുതിയ എംഹാക്ക്80 എൻജിനാണ് ക്വാണ്ടോയ്ക്ക് കരുത്തേകുന്നത്. 84ബിഎച്ച്പി കരുത്തും 230എൻഎം ടോർക്കുമാണ് 1.3ലിറ്റർ ഡീസൽ ത്രീ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

ഓപ്ഷണൽ എഎംടിയും 5സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

ക്വാണ്ടോ അടിമുടി മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത ടിയുവി300, കെയുവി100 എന്നീ മോഡലുകളുടെ ഡിസൈനാണ് ക്വാണ്ടോയ്ക്ക് പകർന്ന് നൽകിയിരിക്കുന്നത്.

മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

2012ലാണ് ഫസ്റ്റ് ജെൻ ക്വാണ്ടോയെ വിപണിയിലെത്തിച്ചത്. എന്നാൽ ഉപഭോക്താകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത് അതുകൊണ്ട് തന്നെ വില്പനയിലും വൻ ഇടിവാണ് ഉണ്ടായത്.

മഹീന്ദ്രയുടെ ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് മാർച്ചിൽ

പുതുക്കിയ ക്വാണ്ടോ വിപണിയിലെത്തിക്കുന്നതിലൂടെ വില്പനയിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കമ്പനി.

കൂടുതൽ വായിക്കുക

  • സാങ്‌യോങ് ടിവോലി യുവതലമുറക്കായുള്ള മഹീന്ദ്രയുടെ വാഗ്‌ദാനം - വായിക്കുക
  • എക്സ്‌യുവി എയ്റോ-മഹീന്ദ്രയുടെ ആഡംബര കൂപെ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Quanto Facelift Could Launch By March 2016 In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X