കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ
ഇന്ത്യയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൊലേറോയുടെ പുതിയ പകർപ്പിനെ മഹീന്ദ്ര അവതരിപ്പിക്കുന്നു. കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് ഈ മിനി ബൊലേറോയുടെ അരങ്ങേറ്റം.
3 പുതിയ സ്‌കോഡ എസ്‌യുവികൾ ഇന്ത്യയിലേക്ക്
കെയുവി 100, ടിയുവി 300, ന്യൂവോ സ്പോർട്സ് എന്നീ വാഹനങ്ങൾക്ക് ശേഷം മഹീന്ദ്ര വിപണിയിലെത്തിക്കുന്ന നാലാമത്തെ വാഹനമാണ് മിനി ബൊലേറോ. കമ്പനി നൽകിയിരിക്കുന്ന സൂചന പ്രകാരം ആഗസ്ത് ആദ്യത്തോടുകൂടി ബൊലേറോയുടെ കോംപാക്ട് മോഡലിനെ വിപണിയിൽ പ്രതീക്ഷിക്കാം.

4.17 മീറ്റർ നീളമുള്ള ബൊലേറോയുടെ നീളം 4 മീറ്ററിൽ താഴെയാക്കി കോംപാക്റ്റ് സെഗ്‍മെന്റിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മിനി ബൊലേറോ ഇറക്കുന്നത്.

ഇരുവശങ്ങളിലുമുള്ള ബംബറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ബൊലേറോയുടെ നീളം കുറച്ചിരിക്കുന്നത്. വീൽ ബേസിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

അകത്തളത്തിലെ സ്ഥലം വർധിപ്പിക്കുന്നതിനായി റീ ഡിസൈൻ ചെയ്ത സീറ്റുകളായിരിക്കും ഉപയോഗിക്കുക. ഇതല്ലാതെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2000 സിസിയിൽ കൂടുതലുള്ള വാഹനങ്ങൾ നിരോധിച്ചതിനാൽ വലിപ്പം കുറഞ്ഞ 1.5 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ഡീസൽ എൻജിനാണ് മിനി ബൊലേറോയ്ക്ക് കരുത്തേകുക.

68 ബിഎച്ച്പിയുള്ള ഈ എൻജിൻ ഉയർന്ന ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

അർമദയെ അടിസ്ഥാനമാക്കി മഹീന്ദ്ര എസ്‌യുവി സെഗ്മെന്റിൽ അവതരിപ്പിച്ച ബൊലോറോയ്ക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനഹൃദയങ്ങലിൽ സ്ഥാനം നേടാൻ കഴിഞ്ഞു എന്നതാണ് ഈ വാഹനത്തിന്റെ വിജയം.

സെവൻ സീറ്ററായിട്ടാണ് മിനി ബൊലേറോയേയും എത്തിക്കുന്നത്. കാറിന്റെ യാത്രാസുഖവും അത്രതന്നെ വിലയ്ക്കും ലഭ്യമായിരുന്ന ബൊലേറോയ്ക്ക് ലഭിച്ച പ്രതികരണം തന്നെ മിനി ബൊലേറോയ്ക്കും ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്


Click it and Unblock the Notifications