മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

By Praseetha

ഇന്ത്യയുടെ മുൻനിര എസ്‌യുവി നിർമാതാവായ മഹീന്ദ്ര ആന്റ് മഹീന്ദ്ര സ്‌കോർപിയോയുടെ ലിമിറ്റഡ് എഡിഷനായ അഡ്വെൻചർ വേരിയന്റിനെ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്റെ ആയിരം യൂണിറ്റുകൾ മാത്രമാണിപ്പോൾ നിർമിച്ചിട്ടുള്ളത്. ടൂ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് വേരിയന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

2002ലാദ്യമായി വിപണിയിലെത്തിച്ചേർന്ന സ്‌കോർപിയോ ഇതിനകം തന്നെ നമ്പർ വൺ എസ്‌യുവിയെന്ന സ്ഥാനം കരസ്ഥമാക്കി. കരുത്തുറ്റ എൻജിനും, മാച്ചോ സ്റ്റൈലും, മികച്ച ക്യാബിൻ സ്പേസും, ആധുനിക കാറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഒരുത്തമ എസ്‌യുവിയാണിത്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

വില(മുംബൈ എക്സ്ഷോറൂം)

ടു വീൽ ഡ്രൈവ്-13.07ലക്ഷം രൂപ

ഫോർ വീൽ ഡ്രൈവ്-14.24ലക്ഷം രൂപ

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

കാലക്രമേണ വോയിസ് മെസേജിംഗ് സിസ്റ്റം, മൈക്രോ ഹൈബ്രിഡ് ടെക്നോളജി, 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ അത്യാധുനിക സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയൊരു മാറ്റത്തിന് തന്നെ വിധേയമായി.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

ന്യൂ ജനറേഷൻ മോഡലായ എസ്10നെ അടിസ്ഥാനപ്പെടുത്തിയാണ് ലിമിറ്റഡ് എഡിഷൻ സ്‌കോർപിയോ അഡ്വെചറിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

റിവേസ് ക്യാമറ, ഒആർവിഎമുകൾ, സൈഡ് ഇന്റിക്കേറ്റർ, സ്മോക്ഡ് ലാമ്പ്, ട്രിപ്പിൾ ജെറ്റ് വിൻഡ് സ്ക്രീൻ വാഷർ എന്നീ സ്‌കോർപ്പിയോയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

ലെതർ സീറ്റുകളും ഫാബ്രിക് ഇൻസേർട്ടുകളുമാണ് അകത്തളത്തിലെ പുതുമ. മിസ്റ്റ് സിൽവർ ആന്റ് വൈറ്റ് ഡ്യുവല്‍ ടോൺ, ഗ്രാഫിക്സുകൾ എന്നിവയാണ് എക്സ്റ്റീരിയർ സവിശേഷതകൾ.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

സ്‌കോർപിയോ അഡ്വെചറിൽ ഉപയോഗിച്ചിട്ടുള്ള ഗൺ മെറ്റൽ അലോയ് വീലുകളും റെഡ് ബ്രേക്ക് ക്യാലിപറുകളും നല്ല റോഡ് പ്രസൻസ് നൽകുന്നവയാണ്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

120ബിഎച്ച്പിയും 280എൻഎം ടോർക്കുമുള്ള 2.2ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എൻജിനാണ് സ്‌കോർപിയോ അ‍ഡ്വചറിന് കരുത്തേകുന്നത്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

സ്‌കോർപിയോ അഡ്വെചറിൽ മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.

മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോ അഡ്വെൻചർ പുറത്തിറങ്ങി

കൂടാതെ കുഷ്യൻ സസ്പെൻഷൻ, ആന്റി-റോൾ ടെക്നോളജി, പ്രോജക്ടർ ഹെഡ് ലാമ്പ്, ഐബ്രോ ഷേപ്പ്ഡ് എൽഇഡി ലൈറ്റുകൾ, 6ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ജിപിഎസ് നാവിഗേഷൻ, ഫുള്ളി ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ എന്നീ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

മഹീന്ദ്ര നൂവോസ്പോർട് എത്തി വില 7.35ലക്ഷം

കൂടുതൽ വായിക്കൂ

മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ

More from DriveSpark

Article Published On: Monday, April 25, 2016, 18:28 [IST]
English summary
Limited Edition Mahindra Scorpio Adventure Launched
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X