പുത്തൻ ഹൈബ്രിഡ് ടെക്നോളജിയുമായി സ്‌കോർപ്പിയോ
ഒന്നു കളംമാറ്റി ചവിട്ടാമെന്ന തീരുമാനത്തിൽ മഹീന്ദ്ര സ്‍കോർപിയോയിൽ പുതിയ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുൾപ്പെടുത്തി അവതരിപ്പിക്കുന്നു. നിലവിലുള്ള മൈക്രോ ഹൈബ്രിഡ് സിസ്റ്റത്തിനു പകരമായിട്ടാണ് ഇന്റെല്ലി-ഹൈബ്രിഡ് എന്നപേരിൽ പുതിയ ഹൈബ്രിഡ് സിസ്റ്റമെത്തിക്കുന്നത്.
മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ
ഡ്രൈവിംഗ് വേളയിൽ എൻജിൻ കൂടുതൽ ക്ഷമതകൈവരിക്കുന്നതിനും സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റമായിട്ടു കൂടിയാണിത് പ്രവർത്തിക്കുന്നത്. പുതിയ ഹൈബ്രിഡ് സിസ്റ്റമുൾപ്പെടുത്തിയിട്ടുള്ള മോഡലിനെ ഉടൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.

സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തിനു പുറമെ ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ, ബ്രേക്ക് എനർജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് പുതിയ ഹൈബ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബാറ്ററി ചാർജുചെയ്യാനും ചില ഡ്രൈവിംഗ് വേളകളിൽ എൻജിന് ചെറിയതോതിലുള്ള ഇലക്ട്രിക് പവർ നൽക്കുന്ന മോട്ടാറായിട്ടുമാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ പ്രവർത്തിക്കുന്നത്.

140ബിഎച്ച്പി കരുത്തും 330എൻഎം ടോർക്കും നൽകുന്ന മഹീന്ദ്രയുടെ 2.2ലിറ്റർ എൻജിനിലാണ് ഈ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.

ദില്ലിയിലെ 2000സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ നിരോധനത്തിന് പിന്നാലെ ഇറക്കിയ 1.99ലിറ്റർ എൻജിനിൽ ഈ സംവിധാനം ഉൾപ്പെടുത്തിയിട്ടില്ല.

നിരോധനമേർപ്പെടുത്തിയതിന് മുൻപ് തന്നെ 2.2ലിറ്റർ യൂണിറ്റിൽ പുതിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തിയതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

ഭാവിയിൽ ഇതേ സാങ്കേതികത ഉൾപ്പെടുത്തി കൂടുതൽ മോഡലുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.

നേടൂ മഹീന്ദ്ര കാറുകൾ കിടിലൻ ഓഫറിൽ!!!

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ


Click it and Unblock the Notifications








