നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

Written By:

ഹാച്ച്ബാക്ക് സെഗ്മെന്റിൽ മഹീന്ദ്ര അവതരിപ്പിച്ച വെരിറ്റോ വൈബ് വിപണിയിൽ നിന്നും പിൻവലിയുന്നു. വേണ്ടത്ര മികച്ച പ്രതികരണം ഇല്ലാതെപോയതാണ് വൈബിന്റെ നിർമാണം നിർത്തിവെക്കാനുള്ള കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ വൈബിന്റെ ഒരൊറ്റ യൂണിറ്റുപോലും നിർമിച്ചിട്ടില്ലെന്നാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല നിലവിലുള്ള സ്റ്റോക്കുകൾ എത്രയുംവേഗം വിറ്റഴിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മഹീന്ദ്ര.

To Follow DriveSpark On Facebook, Click The Like Button
നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

വൈബിന്റെ വില്പനയിൽ വലിയൊരു ശതമാനം ഇടിവ് വന്നതോടെയാണ് കമ്പനി നിർമാണം നിർത്തിവെക്കാനുള്ള തീരുമാനവുമായി എത്തിയത്.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഹ്യുണ്ടായ് ഐ20 മാരുതി സ്വിഫ്റ്റ് എന്നിവയ്ക്ക് ലഭിച്ചത്രപോലും പ്രതികരണം വൈബിന് ലഭിച്ചില്ലെന്നുള്ളതാണ് പരമാർത്ഥം.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

ഈ വർഷം മൊത്തത്തിൽ വൈബിന്റെ 32 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞവർഷമാകട്ടെ 619യൂണിറ്റകൾ വിറ്റഴിക്കാൻ സാധിച്ചിരുന്നു.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു വൈബിനെ സംബന്ധിച്ചിടത്തോളം മികച്ച വില്പന നടന്നിട്ടുള്ളത്. അന്ന് വൈബിന്റെ 5,213 യൂണിറ്റെങ്കിലും വിറ്റഴിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

മഹീന്ദ്രയുടെ എൻട്രിലെവൽ സെഡാനായ വെരിറ്റോ അടിസ്ഥാനമാക്കിയായിരുന്നു വൈബിന്റെ നിർമാണം. 2013 ലായിരുന്നു മഹീന്ദ്രയുടെ ഈ ആദ്യ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ചേർന്നത്.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

അത്ര ആകർഷകമല്ലാത്ത പഴയൊരു ഡിസൈനും ചില പരിമിത ഫീച്ചറുകളും ഉള്ളതിനാലാണ് ഈ സെഗ്മെന്റിൽ നിന്നും വൈബ് പിൻതള്ളപ്പെട്ടത്.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

ഡി2,ഡി4,ഡി6 എന്നീ മൂന്ന് വേരിയന്റുകളിൽ എത്തിയ വൈബിന് 1.5ലിറ്റർ ഡിസിഐ ഡീസൽ എൻജിനാണ് കരുത്തേകിയിരുന്നത്. 65പിഎസ് കരുത്തും 160എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

ദില്ലി എക്സ്ഷോറൂം 6.39 ലക്ഷത്തിനും 7.32 ലക്ഷത്തിനും ഇടയിലാണ് മഹീന്ദ്ര വെരിറ്റോ വൈബിന്റെ വിപണിയിലെ വില.

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

വേണ്ടരീതിയിൽ ആകർഷിക്കപ്പെടാനാകാതെ ടാക്സി സെഗ്മെന്റിൽ മാത്രം ഒതുങ്ങിപോയൊരു വാഹനമാണ് വൈബ്. നിർമാണം നിർത്തിവയ്ക്കുന്നതോടെ ഹാച്ച്ബാക്ക് സെഗ്മെന്റിൽ മഹീന്ദ്രയ്ക്കിനിയൊരു വാഹനമില്ലെന്നുള്ളതും ഒരു വാസ്തവമായിരിക്കുകയാണ്.

 
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Suspends Production Of Verito Vibe
Story first published: Tuesday, September 20, 2016, 15:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark