മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

By Praseetha

പെട്രോളിലും ഡീസലിലും ഓടുന്ന കാറുകൾക്ക് അധികം ആയുസില്ലെന്ന് മനസിലാക്കായിട്ടാകണം മഹീന്ദ്ര ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങളിൽ ചുവടുറപ്പിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുവെന്നുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയാണ് കമ്പനിയുടെ ഈ ചുവടുമാറ്റത്തിന് കാരണമായിട്ടുള്ളത്.

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

ഇതാകുമ്പോൾ സിസിയും ഇന്ധന വിലയും ബാധകമാവുകയുമില്ല മാത്രമല്ല മലിനീകരണം ഒട്ടും തന്നെയില്ല. ഉപയോക്താക്കള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയങ്കരമാവുകയും ചെയ്യും ഇത്തരം മോഡലുകൾ.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങളെ ഈ വർഷമവസാനത്തോടെ വിപണിയിലെത്തിക്കും എന്നുള്ള അറിയിപ്പാണ് മഹീന്ദ്രയുടെ ഭാഗത്തിനിന്നും ഉണ്ടായിരിക്കുന്നത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

അടുത്തിടെ ലോഞ്ച് ചെയ്ത ഇവെരിറ്റോ, ഇടുഒ എന്നീ ഇലക്ട്രിക് കാറുകളാണ് നിലവിൽ വിപണിയിലുള്ളത്.

ഡീസൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇന്ത്യയിൽ മികച്ച ഡിമാന്റ് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റേവ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയെ ഏറ്റെടുത്ത് മഹീന്ദ്ര ഈ മേഖലയില്‍ സാന്നിധ്യം ഉറപ്പിച്ചെങ്കിലും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങൾ അത്ര സജീവമായിട്ടില്ല.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

റേവ ഇടുഒ എന്നു പേരിട്ട ഹാച്ച്ബാക്കിനെ വിപണിയിൽ എത്തിച്ചെങ്കിലും മികച്ച വില്പന ഇന്ത്യയിൽ കാഴ്ചവെക്കാൻ സാധിച്ചില്ല.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

2013ല്‍ ഇന്ത്യയിലെത്തിയ ഈ കാറിന്റെ വിരലിലെണ്ണാവുന്നിടത്തോളം യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. എന്നാൽ ചൈനയിലും യുകെയിലും മികച്ച രീതിയിൽ വിറ്റുപോയിട്ടുമുണ്ട്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

കഴിഞ്ഞ വർഷം പാസഞ്ചർ ഇലക്ട്രിക് കാറുകളുടെ 1,76,627 യൂണിറ്റുകൾ വിറ്റഴിച്ച് 34 ശതമാനം വർധനവാണ് ചൈന ഈ മേഖലയിൽ നേടിയിരിക്കുന്നത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

1,15,262 യൂണിറ്റുകൾ വിറ്റഴിച്ച് ഇലക്ട്രിക് കാർ മേഖലയിൽ 22ശതമാനം വർധനവാണ് അമേരിക്ക കൈവരിച്ചത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

അതേസമയം ഇന്ത്യയിൽ 2015-16 വർഷങ്ങളിലായി ഇലക്ട്രിക് കാറുകളുടെ 753 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

പുതുതായി പുറത്തിറക്കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങളിൽ ഒന്ന് സുപ്രോ വാൻ ആണ്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാണിതിന്റെ അരങ്ങേറ്റം നടത്തിയത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

40ബിഎച്ച്പിയും 90എൻഎം ടോർക്കും നൽകുന്ന 73.2വി എസി ഇന്റക്ഷൻ മോട്ടോറാണ് കരുത്തേകുന്നത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

എട്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഇസുപ്രോ എന്ന പേരിലുള്ള ഈ ഇലക്ട്രിക് വാനിനെ ഉടനെ വിപണിയിലെത്തിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്.

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

ഇക്കുട്ടത്തിൽ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനം ഏതെന്ന് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കൂ

നേടൂ മഹീന്ദ്ര കാറുകൾ കിടിലൻ ഓഫറിൽ

കൂടുതൽ വായിക്കൂ

ടാറ്റ കാറുകൾക്ക് തകർപ്പൻ ഓഫറുകൾ!!

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Launch Two New Electric Vehicles
Story first published: Wednesday, July 20, 2016, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X