കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

By Praseetha

ഇന്ത്യയിലെ മുൻനിര വാഹനനിർമാതാവായ മഹീന്ദ്ര ടിയുവി300ന്റെ കൂടുതല്‍ കരുത്തുറ്റ പതിപ്പിനെ പുറത്തിറക്കി. പുതിയ എംഹോക്ക് 100എൻജിൻ കൂടാതെ എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) കൂടി ഉൾപ്പെടുത്തിയാണ് ടിയുവി100നെ എത്തിച്ചത്.

കുറഞ്ഞ വിലയ്ക്ക് മഹീന്ദ്ര എക്സ്‌യുവിയുടെ 500 ഓട്ടോമാറ്റിക്

എഎംടി മോഡലുകൾക്കുള്ള വിപണിയിലെ വൻ ഡിമാന്റ് കണക്കിലെടുത്താണ് മഹീന്ദ്രയും ഈ പുതിയ നീക്കം. ഈ കോംപാക്ട് എസ്‌യുവിയുടെ ടോപ്പ് എന്റ് വേരിയന്റിലാണ് രണ്ട് പുതുമകളും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

1.5ലിറ്റർ എംഹോക്ക് 100 ഡീസൽ എൻജിൻ ഉൾപ്പെടുത്തിയ ടിയുവി300നെ 8.87ലക്ഷമെന്ന ആകർഷകമായ വിലയിലാണ് എത്തിച്ചിരിക്കുന്നത് (മുംബൈ എക്സ്ഷോറൂം).

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

100ബിഎച്ച്പിയും 240എൻഎം ടോർക്കുമാണ് ഈ പുതിയ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഓപ്ഷണൽ മാനുവലും പുതിയതായി നൽകിയിട്ടുള്ള എഎംടിയും ഈ എൻജിനിൽ ഉൾപ്പെടുത്തിയിരിക്കും.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

കരുത്ത് കുറവാണെന്നുള്ള കസ്റ്റമർ ഫീഡ്ബാക്കിനെ തുടർന്നാണ് പുതിയ എംഹോക്ക്100 എൻജിൻ ടോപ്പ് വേരിയന്റിൽ ഉൾപ്പെടുത്താനുള്ള കാരണം.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

പുതിയ എൻജിൻ ഉൾപ്പെടുത്തിയെന്നല്ലാതെ വേറെയൊരു മാറ്റവും ഈ വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

മഹീന്ദ്ര ഇന്ത്യയിൽ ഇതുവരെയായി ടിയുവിയുടെ 25,000ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

പുതിയ എൻജിന്റേയും എഎംടിയുടേയും ഉൾപ്പെടുത്തൽ വില്പനയിൽ ഗണ്യമായ വർധനവ് വരുത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കൂടുതൽ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയിൽ

ഭാവിയിൽ കുറെയേറെ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ വാഹനങ്ങളെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

കൂടുതൽ വായിക്കൂ

മാരുതി സ്വിഫ്റ്റ് എഎംടി ഉടൻ വിപണിയിൽ

കൂടുതൽ വായിക്കൂ

ഒരു മാസംകൊണ്ട് ടിയാഗോ ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാർ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 Gets mHAWK100 Engine With Optional AMT
Story first published: Friday, May 13, 2016, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X