എക്സ്‌യുവി എയ്റോ-മഹീന്ദ്രയുടെ ആഡംബര കൂപെ
ഓട്ടോഎക്സ്പോയിലെ മുഖ്യാകർഷണമായിരുന്നു മഹീന്ദ്രയുടെ എക്സ്‌യുവി എയ്റോ കൺസ്പെറ്റ്. കൂപെ സ്റ്റെലിലുള്ള ഈ എക്സ്‌യുവിയെ കാണാൻ വൻ ജനാവലി തന്നെയുണ്ടായിരുന്നു മഹീന്ദ്ര പവലിയനിൽ. മഹീന്ദ്രയുടെ മുംബൈയിലുള്ള ഡിസൈൻ സ്റ്റുഡിയോവിൽ വച്ചാണ് ഈ കൺസ്പെറ്റിന്റെ രുപകല്പന നടത്തിയിരിക്കുന്നത്.

210 ബിഎച്ച്പി കരുത്തുള്ള എംഹോക്ക് എൻജിനാണ് എയ്റോയിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ എൻജിൻ 6 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍നിന്ന് 60 കി.മി വരെ വേഗതയാർജ്ജിക്കാൻ സഹായിക്കുന്നു.
എക്സ്‌യുവി 500ന്റെ ചീറ്റ ഇൻസ്പയേഡ് ഡിസൈൻ തന്നെയാണ് മഹീന്ദ്ര ഈ കൂപെയിലും ഉപയോഗിച്ചത്. ചീറ്റയ്ക്ക് സമാനമായ വേഗതയും കരുത്തുമുള്ള ഒരു വാഹനമാണ് കൂപ്പെ എസ്‌യുവി ക്രോസ്ഓവർ എന്നുതന്നെ പറയാം.

ഇന്റീരിയറിലാകട്ടെ അത്യാഡംബര ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വലിയ സെൻട്രൽ ടച്ച് സ്ക്രീൻ ഡിസ്‌പ്ലെയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലൂടൂത്ത്, ടെലിഫോണി,നാവിഗേഷൻ,മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക കമ്മ്യൂണിക്കേഷൻ-ഇന്റർടേയിൻമെന്റ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എയ്റോ രണ്ട് ഡോറുകളുള്ള കൺസ്പെറ്റാണ്. ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് നൽകിയിരിക്കുന്നത്. കൂടാതെ പല ഡ്രൈവിംഗ് മോഡുകളും സസ്പെൻഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ്, സ്ട്രീറ്റ്, റേസ്, സ്പോർട് എന്നീ ഡ്രൈവിംഗ് മോഡുകളാണ് ഈ വാഹനത്തിലുള്ളത്.
എന്നാണിത് വിപണിയിലെത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും വിപണിയിലെ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ ആഡംബര കാറായിരിക്കും എയ്റോ. എയ്റോയിലൂടെ ലക്ഷ്വറി സെഗ്മെന്റിൽ ഒരു സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.ബി.എം.ഡബ്ല്യൂ എക്‌സ് 6 മെഴ്‌സിഡീസ് ബെൻസ് ജി.എല്‍.ഇ കൂപെ എന്നിവരോടായിരിക്കും ഏറ്റുമുട്ടേണ്ടിവരിക.


Click it and Unblock the Notifications
















































