മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

Written By:

രണ്ട് ലിറ്ററിന് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് ദില്ലിയിൽ നിരോധനമേർപ്പെടുത്തിയപ്പോൾ മഹീന്ദ്രയുൾപ്പടെയുള്ള വാഹനനിർമാതാക്കളെ അത് പ്രതിസന്ധിയിലാക്കി. എന്നാൽ മഹീന്ദ്ര മാത്രമാണ് ഇതിനൊരു പരിഹാരമെന്നവണ്ണം പുതിയ 1.99ലിറ്റർ എൻജിനുമായി രംഗത്തെത്തിയത്.

കൂടുതൽ പുതുമകളോടെ സ്‌കോർപിയോ സ്പെഷ്യൽ എഡിഷൻ വരുന്നു-വായിക്കൂ

എക്സ്‌യുവി500, സ്കോർപിയോ വാഹനങ്ങളിലാണ് പുതിയ ഡീസൽ എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ദില്ലി ഭാഗങ്ങളിൽ മാത്രമാണ് ഈ വാഹനങ്ങൾ ലഭ്യമാവുക. ഇവയുടെ പുതുക്കിയ വിലകൾ താളുകളിൽ കൊടുത്തിരിക്കുന്നു.

 മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

1.99ലിറ്റർ ഡീസൽ എൻജിൻ ഉൾപ്പെടുത്തിയ എക്സ്‌യുവി500, സ്കോർപിയോ-യുടെ ദില്ലി എക്സ്ഷോറും വിലകൾ

  • എക്സ്‌യുവി500: 11.58- 15.51ലക്ഷം
  • സ്കോർപ്പിയോ : 9.67-12.75ലക്ഷം

 മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

1.99ലിറ്റർ ഡീസൽ എൻജിൻ ഉൾപ്പെടുത്തിയ എക്സ്‌യുവി500ന് 140 ബിഎച്ച്പി കരുത്തും 320എൻഎം ടോർക്കുമാണുള്ളത്.

 മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

സ്കോർപ്പിയോയുടെ 1.99ലിറ്റർ എൻജിൻ 127 ബിഎച്ച്പി കരുത്തും 280എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

 മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

സ്കോർപ്പിയോയിൽ 5 സ്പീഡ് ഗിയർബോക്സും എക്സ്‌യുവി500ൽ 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

 മഹീന്ദ്ര സ്‌കോർപിയോ-എക്സ്‌യുവി 500 പുതുക്കിയ വിലയിൽ

മാർച്ച് 31ന് ഡീസൽ വാഹനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗവൺമെന്റ് ഇതുവരെയൊരു തീരുമാനത്തിൽ എത്തിയിട്ടില്ല. തീരുമാനം എന്തുതന്നെയായാലും മഹീന്ദ്രയെ ഒട്ടും ബാധിക്കില്ല.

കൂടുതൽ വായിക്കൂ

കാണൂ മഹീന്ദ്ര എക്സ്‌യുവി 500നെ പുത്തൻ വേഷപകർച്ചയിൽ

കെയുവി100ന് ഫ്ലിപ്കാർടിൽ റെക്കോർഡ് ബുക്കിംഗ്

 
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV5OO & Scorpio 1.99-litre Diesel Engine With Revised Pricing
Please Wait while comments are loading...

Latest Photos