പോഷെ കെയിൻ മമ്മുക്കയ്ക്ക് സ്വന്തം
പുതുവർഷത്തിൽ പുത്തൻ കാറുകളുമായാണ് മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം ശ്രദ്ധനേടി കൊണ്ടരിക്കുന്നത്. ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി, ജോജു എന്നിവർക്ക് തൊട്ടുപുറകെ ഇപ്പോഴിതാ മമ്മൂട്ടിയും ഒരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.
നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ
ആഡംബര കാറുകളുടെ കടുത്ത പ്രേമികൂടിയായ മമ്മുക്ക സ്വന്തമാക്കിയിരിക്കുന്നത് പുത്തൻ പോഷെ കെയിൻ എസ് എസ്‌യുവിയാണ്. ഓഡി8, പജേരോ സ്പോർട്, ജാഗ്വർ എക്സ് ജെ എൽ, മിനി കൂപ്പർ, ടൊയോട്ട ഫോർച്ചൂണർ എന്നീ കാറുകളും മമ്മൂക്ക സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ പുത്തൻ പോഷെ വിശേഷങ്ങൾക്കായി സ്ലൈഡുകളിലേക്ക് നീങ്ങൂ.

ജർമ്മൻ നിർമാതാവായ പോഷെ ആദ്യമായി ഈ മിഡ്-സൈസ് എസ്‌യുവി കെയിൻ പുറത്തിറക്കിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചുവെന്ന് മാത്രമല്ല കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലുകളിലൊന്നായി മാറുകയും ചെയ്തു.

2002ലായിരുന്നു ആദ്യമായി കെയിൻ വിദേശ വിപണിയിലെത്തിച്ചേർന്നത്. അതിന്റെ രണ്ടാം തലമുറയാണിപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളത്.

2010 ജനീവ മോട്ടോർഷോയിലാണ് ഈ രണ്ടാം തലമുറക്കാരന്റെ അരങ്ങേറ്റം
കുറിച്ചത്.

കെയിനിന്റെ 4134 ശേഷിയുള്ള എൻജിൻ 85കുതിരശക്തിയും 850എൻഎം ടോർക്കും ഉല്പാദിപ്പിക്കും.

കെയിൻ വെറും 5.4 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

252 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത

ഏകദേശം 1.24കോടി രൂപയാണ് കെയിനിന്റെ കൊച്ചി എക്സ്ഷോറൂം വില.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും
ലിയനാഡോ ഡികാപ്രിയോ നടനിലുപരി തികഞ്ഞൊരു പരിസരവാദി


Click it and Unblock the Notifications








