ക്വിഡ്, റെഡി-ഗോ എഫക്ട് ;ഓൾട്ടോയ്ക്ക് വമ്പിച്ച ഓഫർ
ക്വിഡിന് പിന്നാലെ ചെറുകാർ സെഗ്മെന്റിൽ ഡാറ്റസൻ ബജറ്റ് വാഹനമായ റെഡി-ഗോ ഇറക്കിയതോട് കൂടി ഈ സെഗ്മെന്റിൽ മത്സരം കൊടുംപിരിക്കൊള്ളുകയാണ്. ഇവർക്കിടയിലെ ചെറുത്തുനിൽപിന്റെ ഭാഗമായി പുതിയ വില്പന തന്ത്രവുമായി എത്തിയിരിക്കുന്നു മാരുതി.
മാരുതി 800നൊരു പുനർജ്ജന്മം, ചൈനയിൽ
വില്പനയിൽ മുന്നിട്ട് നിൽക്കുന്ന മാരുതി 800ന് കൂടുതൽ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും ഏർപ്പെടുത്തി വില്പന കൊഴുപ്പിക്കാനാണ് മാരുതിയുടെ ശ്രമം.

82,000രൂപയുടെ ആനുകൂല്യമാണ് ദില്ലിയിൽ ഓൾട്ടോ 800ന് ഏർപ്പെടുത്തിയിരിക്കുന്നത്.

മുംബൈയിലെ ഉപഭോക്താക്കൾക്കായി 55,000രൂപയുടെ ഡിസ്കൗണ്ടാണ് നൽകിയിട്ടുള്ളത്. ഓഫറുകൾ പരിമിതക്കാലത്തേക്ക് മാത്രമാണെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.

എക്സ്സേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ്, ഗവൺമെന്റ് ആനുകൂല്യങ്ങൾ എന്നിവയും ഈ ഓഫറിൽ ഉൾപ്പെടും.

ഓൾട്ടോ 800 എൽഎക്സ്ഐ ട്രിമിനാണ് നിലവിൽ ഓഫർ നൽകിയിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 2.45ലക്ഷമാണ് ഓൾട്ടോ ബേസ് വേരിയന്റിന്റെ വില.

ഓൾട്ടോ 800ന് കരുത്തേകാനായി 796സിസി ഇൻലൈൻ ത്രീ സിലിണ്ടർ ലിക്വിഡ് കൂൾഡ് പെട്രോൾ എൻജിനാണ് മാരുതി ഉപയോഗിച്ചിരിക്കുന്നത്.

47ബിഎച്ച്പിയും 69എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

ഓൾട്ടോ 800ന്റെ സിഎൻജി വേരിയന്റും നിലവിൽ ലഭ്യമാണ്. റെഡി-ഗോ വളരെ കുറഞ്ഞനിരക്കിൽ എത്തിയതിനാലാണ് മാരുതി ഈ ഓഫറുകൾ ലഭ്യമാക്കുന്നത്.

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം

കാർപ്രേമികൾക്ക് ഹരമാകാൻ നിസ്‌മോ


Click it and Unblock the Notifications








