അറിഞ്ഞില്ലേ മാരുതി ഓൾട്ടോയ്ക്ക് റെക്കോർഡ് വില്പന
മാരുതി ഓൾട്ടോ ഇന്ത്യൻ നിരത്തിൽ ഇറങ്ങിയിട്ട് പതിനാറ് വർഷം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ പ്രിയ വാഹനം, ലോകത്തിൽ വച്ച് ഏറ്റവുമധികം വിറ്റഴിച്ച കാറുകളിലൊന്ന്, പത്ത് വർഷത്തോളമായി ഇന്ത്യയിൽ കൂടുതൽ വില്പനയിലുള്ള കാർ, എന്നിങ്ങനെ മാരുതിയുടെ ഈ ചെറു ഹാച്ച്ബാക്കിന് എത്ര വിശേഷണം കൊടുത്താലും അധികമാവില്ല.
നിരവധി വാഹനങ്ങളാണ് പതിനാറ് വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ വന്ന് പോയിട്ടുള്ളത്. അതിൽ ചിലത് വിജയിക്കുകയും, പരാജയപ്പെടുകയും ചെയ്തെങ്കിലും വില്പനയുടെ കാര്യത്തിൽ ഓൾട്ടോയെ വെല്ലാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ആരിലും അസൂയജനിപ്പിക്കും വിധം ഇന്ത്യയിൽ ഓൾട്ടോയുടെ മുപ്പത് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. അതുവരെ ഇപ്പോൾ വിപണിയിലില്ലാത്ത മാരുതി 800 ആയിരുന്നു വില്പനയിൽ മുൻപന്തിയിലുണ്ടായിരുന്നത്. കൂടുതൽ ഓൾട്ടോ വിശേഷങ്ങൾ ചുവടെ താളുകളിൽ.

പതിനാറ് വർഷം മുൻപ് സെപ്തംബർ
2000ത്തിലാണ് മാരുതി ഓൾട്ടോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ മാരുതി 800ന്റെ പിന്നിലായിട്ടായിരുന്നു ഓൾട്ടോയുടെ സ്ഥാനം.

പുറത്തിറങ്ങി ആറു വർഷമായപ്പോഴേക്കും 800നെ പിൻതള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറായി തീർന്നു ഓൾട്ടോ.

മാരുതി 800ന്റെ കുത്തകയിലിരുന്ന ചില റെക്കോർഡുകളെല്ലാം ഓരോന്നായി ഭേദിച്ച് ലോകത്തിൽ കൂടുതൽ വിറ്റഴിക്കുന്ന കാറുകളിലൊന്നായി മാറി ഇന്ത്യക്കാരുടെ ഈ പ്രിയ വാഹനം.

2000ത്തിൽ ആദ്യമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 800സിസി കൂടാതെ 1.1ലിറ്റർ എൻജിനും ഓൾട്ടോയിൽ ഉൾപ്പെടുത്തിയിരുന്നു.

2010 ആയപ്പോഴേക്കും ഓൾട്ടോ കെ10 വിപണിയിലെത്തിച്ചേർന്നു. കഴിഞ്ഞ വർഷമാണ് ഓൾട്ടോ കെ10ൽ എഎംടി ഉൾപ്പെടുത്തിയത്.

കമ്പനി മാരുതി 800 പിൻവലിച്ചതോടു കൂടി ഇന്ത്യൻ വിപണി ഓൾട്ടോയുടെ കുത്തകയിൽ ആയിതീർന്നു.

ഇരുപത്തിയൊൻപത് വർഷം കൊണ്ട് 800 സൃഷ്ടിച്ചുള്ള റെക്കോർഡുകളാണ് വെറും പതിനഞ്ച് വർഷത്തിനുള്ളിലാണ് ഓൾട്ടോ തിരുത്തിക്കുറിച്ചത്.

നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാർ ഓൾട്ടോ ആണെങ്കിലും കാലക്രമേണ ഇതിന് വഴിമാറി കൊടുക്കേണ്ടതായി വരും.

മാരുതിയുടെ അടുത്തിടെ പുറത്തിറങ്ങിയ ബലെനോ, എസ്‌യുവി സെഗ്മെന്റിലുള്ള വിറ്റാര ബ്രെസ എന്നിവ വിപണിയിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന വാഹനങ്ങളാണ്. ഇവയ്ക്ക് ഓൾട്ടോയെ വെല്ലാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

മറ്റാരും ഓൾട്ടോയുടെ റെക്കോർഡ് തകർക്കുന്നതു വരെ വില്പനയിൽ മുൻപന്തിയിലുള്ള വാഹനം ഓൾട്ടോ തന്നെ.


Click it and Unblock the Notifications








