മാരുതി ഇഗ്നിസ്, സിയാസ് ഫേസ്‌ലിഫ്റ്റ് വിൽപന നെക്സയിലൂടെ
മാരുതി സുസുക്കിയുടെ പുതിയ ഇഗ്നിസ് മിനി എസ്‌യുവി 2016 ഓട്ടോഎക്സ്പോയിലെ പ്രദർശനത്തിനൊരുങ്ങുകയാണ്. ഈ ജാപ്പനീസ് നിർമാതാവ് സിയാസ് ഫേസ്‌ലിഫ്റ്റ് എന്നൊരു മോഡൽ കൂടി ദില്ലി മോട്ടോർ ഷോയിൽ എത്തിക്കുന്നതായിരിക്കും. മാരുതിയുടെ മറ്റ് പല മോഡലുകളും എക്സ്പോയിലെ പ്രദര്‍ശനത്തിനുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി സ്ളൈഡുകളിലേക്ക് നീങ്ങൂ

ഇഗ്നിസ്, സിയാസ് ഫേസ്‌ലിഫ്റ്റ് മോഡലുകൾ ഇപ്പോൾ മാരുതിയുടെ പ്രീമിയം നെക്സ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാണ്. മുമ്പ് സിയാസ് സെഡാൻ നെക്സ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചിരുന്നില്ല പകരം റെഗുലർ ഷോറൂം വഴിയാണ് വിറ്റിരുന്നത്.

നെക്സയിലൂടെ വിറ്റഴിച്ച ആദ്യത്തെ മോഡലായിരുന്നു എസ് ക്രോസ്. ഇതിന് അത്രകണ്ട് വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ഈ പരാജയമാത്തെ തുടർന്ന് അടുത്തത്തായി നെക്സ വഴി ഇറങ്ങാൻ പോകുന്ന മോഡലുകളാണിവ. ഉപഭോക്താക്കളുടെ ഇതിനോടുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

2015ൽ ടോക്കിയോ മോട്ടോർ ഷോയിലാണ് ഇഗ്നിസ് മിനി എസ്‌യുവി ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിൽ ലോഞ്ചിനെത്തുന്ന ഈ വാഹനത്തിന്റെ മുഖ്യ എതിരാളി എന്നു പറയാൻ പറ്റുന്നത് മഹീന്ദ്രയുടെ കെയുവി100 മോഡലാണ്.

ഇഗ്നിസ് മോഡൽ നിർമാണത്തിനായി പുതിയ പ്ളാറ്റ്ഫോമാണ് സുസുക്കി എൻജിനിയർമാർ തിരഞ്ഞെടുത്തത്.

ഈ ചെറു എസ്‌യുവി പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ലഭ്യമാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഈ എൻജിനിൽ ഉൾപ്പെടുത്തിയിരിക്കും. ഇഗ്നിസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തുന്നതായിരിക്കും.

മാരുതിയുടെ വിറ്റാര ബ്രെസയും 2016 ഓട്ടോഎക്സ്പോയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്. എന്നാൽ വിറ്റാര നെക്സ വഴിയായിരിക്കില്ല മറിച്ച് മാരുതിയുടെ റെഗുലർ ഷോറൂം വഴിയാരിക്കും വിറ്റഴിക്കുക.


Click it and Unblock the Notifications