പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം?

മാരുതി എൻട്രിലെവൽ കാറുകൾക്ക് മികച്ച ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറും ഏർപ്പെടുത്തിയിരിക്കുന്നു

By Praseetha

ഇന്ത്യയിൽ കറൻസികൾ പിൻവലിച്ചതോടെ വാഹനമേഖല കടുത്ത പ്രതിസന്ധിയിലായി. ഇത് വില്പനയെ കൂടി ബാധിച്ചപ്പോൾ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കാർ നിർമാതാക്കൾ. ഹ്യുണ്ടായ്ക്ക് പിന്നാലെ കൈനിറയെ ഓഫറുകളുമായി മാരുതിയും എത്തിയിരിക്കുന്നു. പുതിയ കാർ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അത് മാരുതിയിൽ നിന്നു തന്നെയായിരിക്കട്ടെ, ഈ അവസരം പാഴാക്കി കളയരുത്!!

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം?

മാരുതിയുടെ എൻട്രി ലെവൽ മോഡലുകൾക്കാണ് ഓഫർ ലഭ്യമായിട്ടുള്ളത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ആർടിജിഎസ്, ഓൺലൈൻ ബാങ്കിംഗ്, ഇ-വാലറ്റ് എന്നിവ മുഖാന്തരമുള്ള ബുക്കിംഗും സ്വീകരിക്കുന്നതാണ്.

ഓൾട്ടോ 800

ഓൾട്ടോ 800

നാണയമൂല്യമില്ലാതാക്കിയതോടെ മാരുതിയുടെ ചെറുകാർ ഓൾട്ടോ 800 വില്പനയിൽ വൻ ഇടിവാണ് സംഭവിച്ചത്. ഇതു നികത്തുന്നതിനായി മൊത്തം 60,000രൂപയുടെ ആനുകൂല്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം?

30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000രൂപയുടെ എക്സ്ചേഞ്ച് ഓഫറുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പ്രത്യേക 5,000രൂപയുടെ കിഴിവും നൽകിയിട്ടുണ്ട്. 2.5 ലക്ഷമാണ് ഓൾട്ടോ 800ന്റെ ദില്ലി എക്സ്ഷോറൂം വില.

ഓൾട്ടോ കെ10

ഓൾട്ടോ കെ10

മാരുതി 55,000രൂപയുടെ ഓഫറാണ് ഓൾട്ടോ കെ 10-ന് അനുവദിച്ചിരിക്കുന്നത്. 25,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിനും 25,000രൂപയുടെ എക്സ്ചേഞ്ച് ഓഫറിനു പുറമെ സർക്കാർ ഉദ്യോഗസ്ഥർക്കായി 5,000രൂപയുടെ ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം?

ഓൾട്ടോ കെ10 എഎംടി പതിപ്പിന് 5,000രൂപയുടെ അധിക ഓഫറും ലഭിക്കുന്നതാണ്.

സെലരിയോ

സെലരിയോ

20,000രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 25,000രൂപയുടെ എക്സ്ചേഞ്ച് ഓഫറുമടക്കം 50,000രൂപയുടെ ആനുകൂല്യമാണ് സെലരിയോയ്ക്ക് ലഭിക്കുക. എഎംടി വേരിയന്റിനും 5,000രൂപയുടെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്.

വാഗൺ ആർ

വാഗൺ ആർ

30,000രൂപയുടെ വിലക്കിഴിവിലും 25,000രൂപയുടെ എക്സ്ചേഞ്ച് ഓഫറോടുകൂടിയായിരിക്കും വാഗൺ ആർ ലഭ്യമാവുക. ഇതിന്റെ എഎംടി പതിപ്പിന് 5,000രൂപയുടെ വിലക്കിഴിവാണ് നൽകിയിരിക്കുന്നത്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അത് മാരുതിയിൽ നിന്നുമാകട്ടെ, കാരണം?

ഹ്യുണ്ടായിൽ തകർപ്പൻ ഓഫറുകൾ; രണ്ടര ലക്ഷം വരെ ഡിസ്‌കൗണ്ട്

കറൻസി വിലക്ക്; വാഹനമേഖലയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

More from DriveSpark

Article Published On: Friday, December 2, 2016, 15:50 [IST]
English summary
Buying A New Car? Here Are The Best Offers From Maruti Suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X