മാരുതി കാറുകൾക്ക് പൊള്ളുന്ന വില....
മാരുതി തിരഞ്ഞെടുത്ത ചില മോഡലുകളുടെ വിലയിൽ വർധനവ് ഏർപ്പെടുത്തി. തിരഞ്ഞെടുത്ത മോഡലുകൾക്ക് 1,500മുതൽ 5,000രൂപ വരെയാണ് വില വർധന. ബലെനോയ്ക്ക് 10,000രൂപയും വിറ്റാര ബ്രെസയ്ക്ക് 20,000രൂപ നിരക്കിലാണ് വില വർധിപ്പിച്ചിട്ടുള്ളത്.
ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ
ആഗസ്ത് ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. സെഗ്മെന്റ് അടിസ്ഥാനത്തിലുള്ള ഡിമാന്റും ഫോറെക്സ് മൂവ്മെന്റും മറ്റ് കമ്പനി തന്ത്രങ്ങളും അടിസ്ഥാനമാക്കിയാണ് വില വർധനവ് ഏർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞമാസം 1,25,778യൂണിറ്റുകളുടെ റെക്കോർഡ് വില്പനയാണ് മാരുതിക്ക ലഭിച്ചത്. കഴിഞ്ഞവർഷം ജൂലൈയിൽ വിൽക്കപ്പെട്ട യൂണിറ്റുകളുടെ എണ്ണം 1,10,405 മാത്രമായിരുന്നു.

കഴിഞ്ഞ വർഷം കാഴ്ചവെച്ച വില്പന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 13.9ശതമാനത്തോഷം വർധനവാണ് വില്പനയിൽ ഉണ്ടായിട്ടുള്ളത്.

ഈ വർഷത്തെ വില്പനയിൽ മാത്രമല്ല കയറ്റുമതി നിരക്കിലും 0.3 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും മൊത്തത്തിൽ 11,338യൂണിറ്റ് കാറുകളാണ് ഇത്തവണ കയറ്റി അയച്ചിരിക്കുന്നത്.

കയറ്റുമതിയും വില്പന നിരക്കും ചേർത്താൽ മാരുതിയുടെ മൊത്തത്തിലുള്ള വില്പന 1,37,116 യൂണിറ്റുകളാണ്.

ഇതുമായി താരതമ്യം ചെയ്യുമ്പോൾ മാരുതിയുടെ കഴിഞ്ഞ വർഷം ജൂലൈയിലെ വില്പന 1,21,712യൂണിറ്റുകൾ മാത്രമായിരുന്നു.

ഈ വർഷം ഇത് രണ്ടാം തവണയാണ് മാരുതി കാറുകളുടെ വില വർധിക്കുന്നത്. 20,000രൂപ നിരക്കിൽ കഴിഞ്ഞ ജനുവരിയിലും മാരുതി വില വർധിപ്പിച്ചിരുന്നു.

അന്ന് നിർമാണ സാമഗ്രഹികളുടെ വില വർധനവാണ് കാരണമായി മാരുതി ചൂണ്ടികാട്ടിയത്.

വില്പനയിൽ കുതിച്ച് വിറ്റാര

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ


Click it and Unblock the Notifications








