മാരുതിയുടെ പുത്തൻ ചെറു എസ്‌യുവി ഇഗ്നിസ് വരവായി!!!
വിപണിയിലെത്തുന്നതിനു മുന്നോടിയായുള്ള കോംപാക്ട് ക്രോസോവർ സെഗ്മെന്റിൽ മാരുതി അവതരിപ്പിക്കുന്ന ചെറു എസ്‌യുവി ഇഗ്നിസിന്റെ പരീക്ഷണയോട്ടം നിലവിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഇഗ്നിസിന്റെ വരവിനായി ഏറെ നാളത്തെ കാത്തിരിപ്പാണ് വേണ്ടി വന്നത്.
വിറ്റാര ബ്രെസ, ബെലെനോ മോഡലുകളുടെ ബുക്കിംഗിൽ നേരിട്ട വർധനവ് കാരണം ഇഗ്നിസിന്റെ ലോഞ്ച് നീട്ടിവയ്ക്കുകയായിരുന്നു. ഈ വർഷം ഫെസ്റ്റിവൽ സീസണിൽ വിപണിപിടിക്കും എന്നറിയച്ചിതനു വിരുദ്ധമായി മൂന്നു മുതൽ ആറുമാസത്തെ കാലതാമസമാണിപ്പോൾ നേരിട്ടിരിക്കുന്നത്. ഇഗ്നിസിന്റെ വരവിനായി ഇനി ഏറെ നാൾ കാക്കേണ്ടതില്ല എന്നതിനൊരു തെളിവായിരിക്കാം ഈ പരീക്ഷണയോട്ടം.

പൂർണമായും നിർമാണം പൂർത്തിയാക്കിയ മോഡലായിരുന്നു പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയത്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെയാണ് ഈ ക്രോസോവർ എസ്‌യുവിയെ ഇറക്കിയിരിക്കുന്നത്.

എന്നാൽ എക്സ്റ്റീരിയർ ഫീച്ചറുകൾ വെളിപ്പെടുത്താത്ത തരത്തിൽ പൂർണമായും മൂടപ്പെട്ട നിലയിലായിരുന്നു പരീക്ഷണയോട്ടം.

3,700എംഎം നീളവും, 1,660എംഎം വീതിയും, 1,595എംഎം ഉയരവും, 2,435എംഎം വീൽബേസുമുള്ള ഈ ചെറു എസ്‌യുവിക്ക് 180എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് ഇഗ്നിസിന്റെ സവിശേഷതകൾ.

കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സുരക്ഷ മുൻനിർത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും ഈ പുതിയ കോംപാക്ട് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് മസിലൻ ആകാരഭംഗിയുള്ള ഈ ചെറു എസ്‌യുവി എത്തുന്നത്.

83 ബിഎച്ച്പിയും 115എൻഎം ടോര്‍ക്കും നൽകുന്ന 1.2ലിറ്റർ പെട്രോൾ എൻജിന് 20.4km/l മൈലേജാണുള്ളത്.

1.3ലിറ്റർ ഡീസൽ എൻജിൻ 74ബിഎച്ച്പിയും 180എൻഎം ടോർക്കും നൽകുന്നതോടൊപ്പം 25.2km/l മൈലേജും വാഗ്ദാനം ചെയ്യുന്നു.

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ സിവിടിക്കൊപ്പം ഒരു 5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും അഞ്ച് ലക്ഷത്തിൽ താഴെയുള്ള ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് കടന്നെത്തുന്ന ഇഗ്നിസിന് വിപണിയിൽ കടുത്ത മത്സരങ്ങളായിരിക്കും നേരിടേണ്ടി വരിക.

മഹീന്ദ്രയുടെ ആഡംബരകാർ എക്സ്‌യുവി എയ്റോ യാഥാർത്ഥ്യമാവുന്നു
ആകർഷണീയമായ ഡിസൈനിൽ ലാഡ എസ്കോഡ്


Click it and Unblock the Notifications








