മാരുതി സുസുക്കി ഇഗ്നിസിന്റെ വിവരങ്ങൾ ചോർത്തപ്പെട്ടു

By Praseetha

മാരുതി സുസുക്കിയുടെ സബ്കോംപാക്ട് എസ്‍യുവി ഇഗ്നിസിന്റെ ഫീച്ചർ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജപ്പാനിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ജപ്പാനിലെ ഫോർമൽ ലോഞ്ചിന് മുൻപായിട്ടാണ് ഈ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്.

പുറത്ത് വിട്ട വിവരപ്രകാരം 1242സിസി 4സിലിണ്ടർ പെട്രോൾ എൻജിനാണ് എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. ഈ എൻജിൻ 90കുതിരശക്തിയും 118എൻഎം ടോർക്കും ഉല്പാദിപ്പിക്കും. കൂടാതെ ഇതിന്റെ ഡീസൽ വേരിയന്റിന് ഫിയറ്റിന്റെ 1.3ലിറ്റർ എൻജിനാണ് നൽകിയിരിക്കുന്നത്. ജപ്പാനിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ ലഭ്യമാണ് എന്നാൽ ഇന്ത്യയിലിത് ലഭ്യമാകുമോ എന്ന് കാത്തിരുന്നു കാണാം.

മാരുതി

3,700എംഎം നീളവും, 1,660എംഎം വീതിയും, 1,595 ഉയരവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 180എംഎം ഗ്രൗണ്ട് ക്ളിയറൻസുമുണ്ട് ഇതിന്. എതിരാളിയായ മഹീന്ദ്ര കെയുവി 100നെ താരതമ്യം ചെയ്യുമ്പോൾ ഇതിന് വലുപ്പം കൂടുതലാണ്.

സ്വിഫ്റ്റിലേതിന് സമാനമായ ഇന്റീരിയറാണ് ഇതിന് നൽകിയിരിക്കുന്നത്. നെക്സ ഷോറൂം വഴിയായിരിക്കും ഇഗ്നിസിന്റെ വില്പന നടത്തുക.
ഇതിൽ സിവിടി ഗിയർ ബോക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. 3കുതിരശക്തിയും 50എൻഎം ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഇതിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

ജപ്പാൻ മോഡലിൽ 4WDയ്ക് ഒപ്പം ഹിൽ ഡിസെന്റ് കണ്‍ട്രോൾ, ഡൗൺ ഹിൽ ഗ്രിപ്പ്, സ്ളിപ്പറി റോഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 50:50 സ്‌പിളിറ്റ് അഡ്ജസ്റ്റബൾ റിയർ സീറ്റുകളും സ്ളൈഡിംഗ്, റീക്ളിനിംഗ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൾ കാർപ്ളെ, നാവിഗേഷൻ, ഡ്യുവൽ ക്യാമറ ബ്രേക്ക് സപ്പോർട്ട്, ലെയിൻ ഡിപാർച്ചർ അലേർട്ട്, ഫ്രണ്ട് ആന്റ് സൈഡ് എയർ ബാഗുകള്‍, ക്രൂസ് കണ്‍ട്രോൾ എന്നീ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരുതി സുസുക്കി ദില്ലിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ ഇത് പ്രദർശിപ്പിക്കുന്നതായിരിക്കും. ഈ വര്‍ഷം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Ignis: Features And Specs Revealed
Story first published: Monday, January 25, 2016, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X