വിറ്റാരയുടെ വിജയമാവർത്തിക്കാൻ എത്തുന്നു ഇഗ്നിസ് ജനവരി13ന്..
മാരുതിയുടെ പുതിയ മിനി എസ്‌യുവി ഇഗ്നിസ് ജനവരി 13 ന് വിപണിയിലെത്തിച്ചേരും.
മാരുതി സുസുക്കി മിനി ക്രോസോവർ മോഡൽ ഇഗ്നിസ് അടുത്ത മാസം 13 ന് വിപണിയിലെത്തും. പ്രീമിയം ഡീലർഷിപ്പായ നെക്സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണിത്. വിപണിയിൽ വിറ്റാരയുടെ വിജയമാവർത്തിക്കാൻ എത്തുന്ന മിനി എസ്‌യുവി ഇഗ്നിസിന് 5-8ലക്ഷം വരേയായിരിക്കും വില.

ആദ്യ കോംപാക്റ്റ് ക്രോസോവർ എന്ന ലേബലിൽ വിപണിയിലെത്തുന്ന ഇഗ്നിസ് നിർമാണ നിലവാരത്തിലും ഫീച്ചറുകളിലും ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം നടത്തിയ ഇഗ്നിസ് റിറ്റ്സ് ഹാച്ച്ബാക്കിന് പകരക്കാരനായിട്ടാണ് വിപണിയിൽ എത്തുന്നത്.

1.2ലിറ്റർ പെട്രോൾ എൻജിൻ, 1.3ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഇഗ്നിസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഗ്നിസിന്റെ ഓട്ടോമാറ്റിക് വേരിയന്റിനേയും പ്രതീക്ഷിക്കാം.

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് ഇഗ്നിസിന്റെ പുറമെയുള്ള സവിശേഷതകളായി പറയാവുന്നത്.

കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ ക്രോസോവറിൽ അവതരിപ്പിച്ചിട്ടുണ്ട്.

സുരക്ഷ മുൻനിർത്തി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജാപ്പനീസ് വിപണിയിൽ ഇഗ്നിസ് ഓൾ വീൽ ഡ്രൈവ് വില്പനയിൽ തുടരുന്നൊരു മോഡലാണ്. എന്നാൽ ഇന്ത്യയിലിതിനെ അവതരിപ്പിക്കും എന്നതിൽ ഒരു തീർച്ചയില്ല.

വിപണിയിൽ മഹീന്ദ്രയുടെ കെയുവി 100, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്സൺ എന്നിവയാണ് എതിരാളികളായി നിലകൊള്ളുക.

ടൊയോട്ട ചെറുകാറുളെ എന്തേ ഇന്ത്യ അവഗണിക്കുന്നു
നിസാൻ എക്സ്-ട്രെയിൽ ഹൈബ്രിഡ് ഉടൻ ഇന്ത്യയിൽ


Click it and Unblock the Notifications








