ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

By Praseetha

കോംപാക്റ്റ് ക്രോസ് ഓവർ സെഗ്‍മെന്റിലേക്ക് മാരുതി ഇറക്കുന്ന ചെറു എസ്‌യുവി ഇഗ്നിസിന്റെ ലോഞ്ച് നീട്ടിവെച്ചു. വിറ്റാര ബ്രെസ, ബെലെനോ മോഡലുകളുടെ ബുക്കിംഗിന് പുത്തൻ ഇഗ്നിസിന്റെ ലോഞ്ച് ബാധിച്ചേക്കാം എന്നതിനാലാണ് മാരുതിയുടെ ഈ തീരുമാനം.

പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

ഈ വർഷം ഫെസ്റ്റിവൽ സീസണിൽ ഇറക്കുമെന്ന് മുൻപെ പറഞ്ഞതിന് വിരുദ്ധമായി മൂന്നു മുതൽ ആറു മാസത്തെ കാലതാമസം വന്നേക്കാം ഇഗ്നിസി വിപണിപിടിക്കാൻ.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

മികച്ച രീതിയിൽ വിറ്റഴിക്കപ്പെടുന്ന വിറ്റാര ബ്രെസ, ബലെനോ മോഡലുകളുടെ ബുക്കിംഗ് തുടർന്നു കൊണ്ടിരിക്കുന്നു അതോടൊപ്പം വെയിറ്റിംഗ് പീരീഡും ക്രമാധീതമായി വർധിച്ചിരിക്കുകയാണ്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

ഈ മോഡലുകളുടെ പ്രോഡക്ഷൻ കൂട്ടുന്നത് വഴി ഇവയ്ക്കുള്ള വെയിറ്റിംഗ് പിരീഡ് കുറയ്ക്കാമെന്നതിനാലാണ് ചെറു എസ്‌യുവി ഇഗ്നിസിന്റെ ലോഞ്ച് നീട്ടി വെയ്ക്കുന്നത്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

അതുകൊണ്ട് ഇഗ്നിസിന്റെ പ്രോഡക്ഷനും മുൻപേ പറഞ്ഞതിൽ നിന്ന് രണ്ട് മാസം വൈകിയാണ് ആരംഭിക്കുക.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെ ഇന്ത്യൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് 2015 ടോക്കിയോ മോട്ടോർ ഷോയിലായിരുന്നു ഇഗ്നിസിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

സ്വിഫ്റ്റിൽ ഉപയോഗിച്ചിട്ടുള്ള അതെ എൻജിനാണ് ഇഗ്നിസിലും നൽകിയിട്ടുള്ളത്. ഓട്ടോമറ്റിക് വാഹനങ്ങളുടെ വർധിച്ച് വരുന്ന ഡിമാന്റ് മാനിച്ച് സിവിടി ഓട്ടോമറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്തിയാണ് ഇഗ്നിസ് എത്തുന്നത്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് മസിലൻ ആകാരഭംഗിയുള്ള ഈ ചെറു എസ്‌യുവി എത്തുന്നത്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ സിവിടിക്കൊപ്പം ഒരു 5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

83 ബിഎച്ച്പിയും 115എൻഎം ടോര്‍ക്കും നൽകുന്ന 1.2ലിറ്റർ പെട്രോൾ എൻജിന് 20.4km/l മൈലേജാണുള്ളത്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

1.3ലിറ്റർ ഡീസൽ എൻജിൻ 74ബിഎച്ച്പിയും 180എൻഎം ടോർക്കും നൽകുന്നതോടൊപ്പം 25.2km/l മൈലേജും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കൂ

മുഖംമിനുക്കി ഹോണ്ട സിആർവി എത്തുന്നു

കൂടുതൽ വായിക്കൂ

3 പുതിയ സ്‌കോഡ എസ്‌യുവികൾ ഇന്ത്യയിലേക്ക്...

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Ignis Launch Postponed; Vitara Brezza The Culprit?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X