ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതിയുടെ ഇഗ്നിസ് ഓട്ടോമാറ്റിക്
കോംപാക്റ്റ് ക്രോസ് ഓവർ സെഗ്‍മെന്റിലേക്ക് മാരുതി എത്തിക്കുന്ന അടുത്ത വാഹനമാണ് ഇഗ്നിസ്. നെക്സ വഴി ഇറക്കുന്ന ഇഗ്നിസിന്റെ ഓട്ടോമാറ്റിക് വകഭേദത്തെയാണ് വിപണിയിലെത്തിക്കുന്നത്. എഎംടി ആയിരിക്കുകയില്ല പകരം സിവിടിയായിരിക്കും ഉൾപ്പെടുത്തുകയെന്നാണ് കമ്പനി നൽകിയിരിക്കുന്ന വിവരം.
നെക്സ ഔട്ടലെറ്റ് വഴി ഇറക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനം കൂടിയാണിത്.
പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ
ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഇഗ്നിസ് അരങ്ങേറ്റം കുറിച്ചത്. ബലെനോ ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോമിലാണ് ഈ ചെറു എസ്‌യുവിയുടെ നിർമ്മാണവും നടത്തിയിട്ടുള്ളത്. നിലവിൽ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് നല്ല ഡിമാന്റുള്ളത് കൊണ്ടുതന്നെയാണ് മാരുതിയും ഇഗ്നിസിന്റെ ഓട്ടോമാറ്റിക് പതിപ്പുമായി എത്തുന്നത്.

1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് മസിലൻ ആകാരഭംഗിയുള്ള ഈ ചെറു എസ്‌യുവി എത്തുന്നത്.

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ സിവിടിക്കൊപ്പം ഒരു 5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, നീളം കൂടിയ ഗ്രിൽ, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകൾ, ഉയർന്ന ബോണറ്റ്, എന്നിവയാണ് ഇഗ്നിസിന്റെ സവിശേഷതകൾ.

4.5 ലക്ഷത്തിൽ വിലയാരംഭിക്കുന്ന ഇഗ്നിസ് വർഷാവസനത്തോടെയാണ് വിപണിയിലെത്തുന്നത്.

അഞ്ച് ലക്ഷത്തിൽ താഴെയുള്ള ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് കടന്നെത്തുന്ന ഇഗ്നിസിന് വിപണിയിൽ കടുത്ത മത്സരങ്ങൾ നേരിടേണ്ടതായി വരും.

കുഞ്ഞൻ നാനോയ്ക്കും ഇലക്ട്രിക് പതിപ്പ്

ക്വിഡിന് രണ്ട് പുത്തൻ പതിപ്പെത്തുന്നു


Click it and Unblock the Notifications








