മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

Written By:

ജാപ്പനീസ് കാർ നിർമാതാവായ സുസുക്കിക്ക് എന്തുകൊണ്ടും പ്രാപ്യമായിട്ടുള്ളതാണ് ഇന്ത്യൻ വിപണി. എന്നിട്ടും അന്തർദേശീയ വിപണികളിൽ ഇടംനേടിയിട്ടുള്ള പല വാഹനങ്ങളും ഇന്ത്യയിലിതുവരെയായി എത്തിച്ചിട്ടില്ല. അതിലൊന്നാണ് സുസുക്കിയുടെ ജിമ്‌നി കോംപാക്ട് എസ്‌യുവി.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

1998ൽ അവതരിപ്പിച്ച മൂന്നാം തലമുറ ജിമ്നിയാണ് നിലവിൽ വിദേശത്ത് വില്പനയിലുള്ളത്. പതിനെട്ട് വർഷത്തോളമായുള്ള ഈ കോംപാക്ട് എസ്‌യുവിയ്ക്ക് ഇതുവരെയായി പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാലാം തലമുറ ജിമ്‌നിയായിരിക്കും ഇന്ത്യയിൽ അവതരിക്കുക.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ഇന്ത്യയിൽ തന്നെ നിർമാണം നടത്തി വിദേശത്തേക്ക് കയറ്റി അയക്കാനായിരുന്നു കമ്പനി നേരത്തെ പദ്ധതിയിട്ടത്. അതുപ്രകാരം 2017 അവസാനത്തോടുകൂടി നാലാം തലമുറ ജിമ്‌നി വിപണികീഴടക്കാനായി എത്തുന്നതായിരിക്കും.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ബലെനോ പുറത്തിറങ്ങാനിരിക്കുന്ന ഇഗ്നിസ് എന്നിവയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജിമ്‌നിയുടെ നിർമാണം നടത്തുക.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ഗുജറാത്തിലുള്ള സുസുക്കിയുടെ പ്ലാന്റിൽ വച്ചായിരിക്കും പുതിയ ജിമ്നിയുടെ നിർമാണം നടത്തുന്നത്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ബലെനോ ആർസിലൂടെ പുതുതായി അവതരിക്കുന്ന1 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോചാർജ്‍ഡ് പെട്രോൾ എൻജിനായിരിക്കും ജിമ്‌നിക്കും കരുത്തേകുന്നത്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ഓഫ് റോഡിംഗ് ഉതകുന്ന തരത്തിലുള്ള സവിശേഷതയും ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുള്ള വാഹനമായിരിക്കും ജിമ്‌നി.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

വിറ്റാരയുടെ യുറോപ്പ്യൻ പതിപ്പിലുള്ള കരുത്തുറ്റ 1.4ലിറ്റർ ബൂസ്റ്റർജെറ്റ് എൻജിനും ജിമ്‌നിയിൽ അവതരിപ്പിച്ചേക്കാനുമുള്ള സാധ്യതയുണ്ട്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

5 സ്പീഡ് മാനുവൽ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഈ കോംപാക്ട് എസ്‌യുവിയിൽ ഉൾപ്പെടുത്തുക. ജിമ്‌നി എന്ന പേരിൽ തന്നെയായിരിക്കുമോ ഇന്ത്യയിൽ അവതരിക്കുക അതോ പേരിൽ മാറ്റം വരുത്തുമോ എന്നതോന്നും ഇതുവരെ വ്യക്തമല്ല.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

മാരുതി ജിപ്സി വരുത്തിവച്ച നാണക്കേടിൽ നിന്നു മോചനം ലഭിക്കാൻ വേണ്ടിയാണ് ഈ പുതിയ കോംപാക്ട് എസ്‌യുവിയെ സമ്മാനിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

1970കളിലായിരുന്നു ആദ്യമായി ജിമ്‌നി എന്ന കോംപാക്ട് എസ്‌യുവി അവതരിക്കപ്പെട്ടത്. രണ്ടാം തലമുറ 1981ൽ അവതരിക്കുകയും ദീർഘക്കാലം വില്പനതുടരുകയും ചെയ്ത മോഡലാണ്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ജിമ്‌നിയുടെ മൂന്നാം തലമുറ എത്തിച്ചേരുന്നത് 1998ലാണ്. പതിനെട്ട് വർഷത്തോളമായി ഒരു മാറ്റമില്ലാതെ വിദേശ വിപണിയിൽ തുടർന്നുകൊണ്ടിരിക്കുന്ന ജിമ്‌നിയുടെ നാലാം തലമുറയാണ് ഇന്ത്യയിൽ വിപണികീഴടക്കാനൊരുങ്ങുന്നത്.

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

2017 അവസാനത്തോടെയായിരിക്കും ജിമ്‌നി കോംപാക്ട് എസ്‌യുവിയുടെ ഇന്ത്യയിലെ വിപണിപ്രവേശം.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Jimny India Launch Slated For Late 2017
Story first published: Tuesday, November 29, 2016, 11:08 [IST]
Please Wait while comments are loading...

Latest Photos