മാരുതി റിറ്റ്സ് നിർമാണം നിർത്തിവയ്ക്കുന്നു!!!

Written By:

മാരുതി സുസുക്കി റിറ്റ്സ് ഹാച്ച്ബാക്ക് മോഡലുകളുടെ നിർമാണം നിർത്തുന്നു. ഇന്ത്യൻ വിപണിയിൽ അത്യാവശ്യം ജനപ്രീതി നേടാൻ കഴിഞ്ഞുവെങ്കിലും റിറ്റ്സിന്റെ പുതുക്കിയ പതിപ്പുകളെയൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.

To Follow DriveSpark On Facebook, Click The Like Button
മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി റിറ്റ്സിന്റെ വില്പനയിലും വൻ ഇടിവാണ് നേരിട്ടത്. ഓക്ടോബർ മാസം റിറ്റ്സിന്റെ വെറും അഞ്ച് യൂണിറ്റുകൾ മാത്രമാണ് മാരുതി വിറ്റഴിച്ചിരിക്കുന്നത്.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

ഇപ്പോൾ വരാനിരിക്കുന്ന ഇഗ്നിസ് മോഡലിന് വഴിമാറികൊടുക്കുന്നതിന് റിറ്റ്സിന്റെ നിർമാണം നിറുത്തുവാനുള്ള തീരുമാനത്തിലാണ് മാരുതി.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

മാരുതി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഇതേപ്പറ്റിയുള്ള പ്രഖ്യാപനം ഉടൻ തന്നെ മാരുതി ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതാണ്.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

നിലവിൽ മിനി എസ്‌യുവികൾ വിപണിയിൽ തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. വിപണിയും പ്രതീക്ഷിച്ചിരിക്കുന്ന ഇഗ്നിസാകട്ടെ 2016 ഓട്ടോഎക്സ്പോയിലെ മുഖ്യാകർഷണങ്ങളിൽ ഒന്നായിരുന്നു.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

ഇഗ്നിസിന്റെ വരവോടെ ചെറു എസ്‌യുവി സെഗ്മെന്റിൽ വലിയൊരു ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ഇഗ്നിസ് വിപണിയിലെത്തിച്ചേരുക. 4.31ലക്ഷം മുതൽ 6.58 ലക്ഷം വരേയായിരുന്നു റിറ്റ്സിന്റെ ദില്ലി എക്സ്ഷോറൂം വില. ഇതേ വിലനിരക്കിലായിരിക്കും ഇഗ്നിസും എത്തുക.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

മാരുതിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയായിരിക്കും ഇഗ്നിസിന്റെ വില്പന നടക്കുക. വിപണിയിൽ മഹീന്ദ്ര കെയുവി100 ആയിരിക്കും ഇഗ്നിസിന്റെ മുഖ്യ എതിരാളി.

മാരുതി റിറ്റ്സ് നിർമാണം നിർത്തുന്നു!!!

വിപണിപിടിക്കാനിരിക്കുന്ന ഷവർലെ ബീറ്റ് ആക്ടീവുമായും ഇഗ്നിസ് പോരിടേണ്ടതായി വരും.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Ignis Mini-SUV To Replace Ritz Hatchback In The Indian Market
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark