കെയുവി 100മായി കൊമ്പുകോർക്കാൻ വരുന്നു ഇഗ്നിസ്

By Praseetha

മാരുതിയുടെ സബ് 4 മീറ്റർ എസ്‌യുവി ഇഗ്നിസ് ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ചു. 'സ്മാർട്ട് അർബൻ വെഹിക്കിൾ' എന്ന വിശേഷണമാണ് കമ്പനി ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. കോംപാക്ട് ക്രോസ് ഓവർ സെഗ്‍മെന്റിലേക്കാണ് മാരുതി ഇഗ്നിസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2015 ടോക്കിയോ ഓട്ടോഷോയിലായിരുന്നു ഇഗ്നിസിന്റെ ആദ്യ പ്രദര്‍ശനം.

ഇഗ്നിസ്

മസിലൻ ആകാരഭംഗിയാണ് ഈ ചെറു എസ്‌യുവിക്കുള്ളത്. സുസുക്കിയുടെ ഐഎം-4 കോൺസ്പെറ്റ് മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഗ്നിസിന്റെ രൂപകല്പന. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകൾ, ഉയരമുള്ള ബോണറ്റ്, വലുപ്പമേറിയ ഗ്രില്ല് എന്നിവയാണ് ഇഗ്നിസിന്റെ സവിശേഷതകൾ.

പെട്രോൾ, ഡീസൽ വേരിയന്റുകളിലാണ് വിപണിയിൽ എത്തുക. 1.2ലിറ്റർ പെട്രോൾ എൻജിന് 83 ബിഎച്ച്പി കരുത്തും 115എൻഎം ടോർക്കുമാണുള്ളത്. 20.4കിമി/ലിറ്റാണ് ഇവയ്ക്കുള്ള മൈലേജ്. 74 ബിഎച്ച്പി കരുത്തും 190എൻഎം ടോർക്കുമാണ് 1.3ലിറ്റർ ഡീസൽ എൽജിനുള്ളത്. മൈലേജ് 25.2കിമി/ലി ആണ്.

ഇഗ്നിസ്

നെക്സ ഷോറൂം വഴി ഇറക്കുന്ന ഇഗ്നിസ് ദസറ-ദീപാവലി ഫെസ്റ്റിവൽ സീസണിലായിരിക്കും വിപണിയിലെത്തുക. നാലിനും ആറ് ലക്ഷത്തിനുമിടയിലായിരിക്കും ഇതിന്റെ വില. മഹീന്ദ്ര കെയുവി100, ഹ്യൂണ്ടായ് ഗ്രാന്റ് i10 എന്നിവയാണ് എതിരാളികൾ.

More from DriveSpark

Article Published On: Saturday, February 6, 2016, 18:11 [IST]
English summary
Maruti Looks To Ignite Compact Crossover Segment With Ignis Concept
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X