ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ തേടി സൂപ്പർ ക്യാമി
മാരുതി സുസുക്കിയുടെ ലൈറ്റ് കോമേഷ്യൽ വെഹിക്കിളായ സൂപ്പർ ക്യാരി വിപണിയിലെത്തി. 4.01ലക്ഷമാണ് സൂപ്പർ ക്യാരിയുടെ എക്സോഷോറൂം വില (ലുധിയാന). പാസെഞ്ചെർ സെഗ്മെന്റിൽ മാത്രമല്ല കോമേഷ്യൽ രംഗത്തും തങ്ങളുടേതായ മുദ്രപതിക്കാൻ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്.
പുതിയ എസ്‌യുവി തരംഗവുമായി ഇസുസു
ഇന്ത്യയിൽ ആഗസ്ത് മാസം അവസാനത്തോടെയായിരിക്കും വില്പനയാരംഭിക്കുക. അഹമദാബാദ്, ലുധിയാന, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരിക്കും ഈ എൽസിവിയുടെ ആദ്യ വില്പന നടക്കുക. ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ചാണ് സൂപ്പർ ക്യാമി എത്തിയിരിക്കുന്നത്.

മാരുതിയുടെ സെലരിയോ ഹാച്ച്ബാക്കിലുള്ള അതെ 793സിസി ടു സിലിണ്ടർ എൻജിനാണ് സൂപ്പർ ക്യാരിയ്ക്കും കരുത്തേകുന്നത്.

33.5ബിഎച്ച്പി കരുത്തും 75എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്.

മണിക്കൂറിൽ 80കി.മി വേഗതയുള്ള ഈ വാഹനം 22.07km/l എന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

മെച്ചപ്പെട്ട ബ്രേക്കിംഗ് ഉറപ്പാക്കാൻ ഡിസ്ക് ബ്രേക്കുകളാണിതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല ബ്രേക്കിംഗ് വേളയിൽ കൂടുതൽ സ്ഥിരത കൈവരിക്കാൻ ലോർഡ് സെൻസിംഗ് പ്രോപോഷനിംഗ് വാൾവും ഈ എൽസിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

3,800എംഎം നീളവും, 1,562എം വീതിയും, 1,868എംഎം ഉയരവുമുള്ള ഈ എൽസിവിക്ക് 2,110എംഎം വീൽബേസാണുള്ളത്.

160എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ഈ വാഹനത്തിനുള്ളത്. 740 കിലോഭാരം വഹിക്കാനുള്ള ശേഷിയാണ് മാരുതിയുടെ എൽസിവിക്കുള്ളത്.

ചാർജിംഗ് സോക്കറ്റ്, ഓഡോമീറ്റർ, ട്രിപ് മീറ്റർ, ഫ്യുവൽ മീറ്റർ, ഡിജിറ്റൽ ക്ലോക്ക് എന്നീ സവിശേഷതകളൊക്കെ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാസവൈദ്യുതി ഉപയോഗിച്ച് ലോഹം പൂശിയതിനാൽ വാഹനം തുരുമ്പിക്കില്ലെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

റെയിൻ ഗാർഡ്, തുറക്കാൻ കഴിയുന്ന പിൻഭാഗത്തെ വിന്റോ എന്നിവയാണ് സൂപ്പർ ക്യാരിയുടെ പ്രത്യേകത.

വിൽപ്പനയിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ എൽ സി വി വിപണി മാരുതിയുടെ സൂപ്പർ ക്യാരി എത്തുന്നതോടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

ഇന്ത്യയിൽ മെയ് മാസമായിരുന്നു സൂപ്പർ ക്യാരിയുടെ ഉല്പാദനമാരംഭിച്ചിരുന്നത്. ഇന്ത്യയിൽ നിർമിച്ച ഈ എൽസിവിയുടെ വിദേശത്തേക്കുള്ള കയറ്റുമതിയും തുടങ്ങിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലേക്കും താൻസാനിയയിലേക്കുമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. സൂപ്പർ ക്യാരിയുടെ ഇരുനൂറോളം യൂണിറ്റുകളാണ് ഇരു രാജ്യങ്ങളിലേക്കുമായി കയറ്റി അയച്ചിട്ടുള്ളത്.

ക്രേറ്റയുടെ എസ് പ്ലസ് ഓട്ടോമാറ്റിക് വിപണിയിൽ

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി


Click it and Unblock the Notifications








