സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

By Praseetha

ഉത്സവക്കാലത്തോടനുബന്ധമായി ഇന്ത്യയിലെ പ്രശസ്തമോഡൽ സ്വിഫ്റ്റിന്റെ ഡെക്കാ ലിമിറ്റ‍ഡ് എഡിഷനുമായി മാരുതി വിപണിയിലെത്തി. വിഎക്സ്ഐ, വിഡിഐ വേരിയന്റിലെത്തിയിട്ടുള്ള ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് 5,94,445, 6,86,983 ലക്ഷം എന്ന നിരക്കിലാണ് ദില്ലി എക്സ്ഷോറൂം വില.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ

പെട്രോൾ,ഡീസൽ വകഭേദങ്ങളിൽ എത്തിയ ഈ പ്രത്യേക എഡിഷനുകളിൽ പുതിയ ചില സവിശേഷതകളും അടങ്ങുന്നുണ്ട്. പത്താം നമ്പർ ഫുട്ട്ബോൾ കളിക്കാർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ളതാണ് സ്വിഫ്റ്റിന്റെ ഈ ഡെക്കാഎഡിഷൻ.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

പുതിയ റൂഫ് സ്പോയിലറും സൈഡ് സ്കേട്ടുകളും ഉൾപ്പെടുത്തിയാണ് പുത്തൻ എഡിഷൻ അവതരിച്ചിരിക്കുന്നത്.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

ഫുട്ട്ബോൾ കളിക്കാരുടെ ജേഴ്സിയിലുള്ള പത്താം നമ്പറിനെ സൂചിപ്പിക്കും വിധം നമ്പർ 10 എന്നും കാറിന്റെ മുൻ ഡോറിൽ നൽകിയിരിക്കുന്നതായി കാണാം.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

പതിവ് സിൽവർ ഫിനിഷിംഗിനു പകരം ഗ്ലോസി ബ്ലാക്ക് ഫിനിഷിംഗാണ് വീൽ കവറുകൾക്ക് നൽകിയിരിക്കുന്നത്.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 6 ഇഞ്ച് സോണീ സ്പീക്കറുകൾ, ബ്ലാക്ക്-റെഡ് നിറങ്ങളിലുള്ള സീറ്റുകൾ, സ്റ്റിയറിംഗ് വീൽ കവർ, ഫ്രണ്ട് ആം റെസ്റ്റ്, ക്യാമറയോടുകൂടിയ റിവേഴ്സ് പാർക്കിംഗ് സിസ്റ്റം എന്നിവയ്ക്കൊയാണ് അകത്തളത്തിലെ സവിശേഷതകളായി പറയാവുന്നത്.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

ഡോർ സിൽ ഗാർഡ്, ആംബിയന്റ് ലൈറ്റ്, സെന്റർ കൺസോളിൽ കാർബൺ ഫൈബർ ഫിനിഷിംഗ്, ഫ്ലോർ മാറ്റ്, ഗിയർ ബൂട്ട് കവർ എന്നീ സവിശേഷതകളും ഈ പ്രത്യേക പതിപ്പിലുണ്ട്.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

കടും ചുവപ്പ് നിറത്തിലും വെള്ളനിറത്തിലുമാണ് പത്താം നമ്പർ ഫുട്ട്ബോൾ കളിക്കാരുടെ വിജയത്തെ ആദരിച്ചുക്കൊണ്ടുള്ള ഈ എഡിഷൻ ഇറക്കിയിരിക്കുന്നത്.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

സ്പോർടി, സ്റ്റൈലിഷ് ലുക്കിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി എത്തിയ ഈ എഡിഷൻ പെർഫോമൻസിനും പ്രാധാന്യം നൽകുന്നു.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

സ്വിഫ്റ്റിന്റെ സ്റ്റാൻന്റേഡ് വിഎക്സ്ഐ(ഒ) മോഡലുകളേക്കാൾ 22,555രൂപ കൂടുതലാണ് ഡെക്കാ എഡിഷന്. അതുപോലെ വിഡിഐ(ഒ) യേക്കാൾ 30,319രൂപ അധിക നിരക്കിലാണ് വിഡിഐ ഡെക്കാഎഡിഷൻ ലഭ്യമാവുക.

സ്വിഫ്റ്റിന്റെ ഡെക്കാഎഡിഷനുമായി മാരുതി; വില 5.94ലക്ഷം മുതൽ

ഇതിനുപുറമെ അക്സെസറി കിറ്റുകൾക്കായി 18,000രൂപയുടെ ആനുകൂല്യവും ഡെക്കാഎഡിഷന് ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Swift Deca Limited Edition Launched In India; Prices Start At ₹ 5.94 Lakh
Story first published: Tuesday, August 30, 2016, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X