മാരുതി എസ്‌ക്രോസിന്റെ വില കുറഞ്ഞു
മാരുതിയുടെ പ്രീമിയം ക്രോസ്ഓവർ മോഡലായ എസ്‌ക്രോസിന്റെ വില കമ്പനി വൻതോതിൽ കുറച്ചിരിക്കുന്നു. വേരിയന്റുകൾക്കനുസരിച്ചാണ് വിലക്കുറവ് ഏർപ്പെടുത്തിയിരിക്കുന്നത്. ബേസ് മോഡലുകൾക്ക് 55,000 രൂപയും ടോപ്പ്-എന്റ് വേരിയന്റുകൾക്ക് 2ലക്ഷം രൂപയുമാണ് കുറച്ചിട്ടുള്ളത്.
Also Read: മാരുതി ഇഗ്നിസ്, സിയാസ് ഫേസ്‌ലിഫ്റ്റ് വിൽപന നെക്സയിലൂടെ
എസ്‌ക്രോസിന്റെ പുതുക്കിയ വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങൾക്ക് സ്ളൈഡുകളിലേക്ക് നീങ്ങൂ.

ഫീച്ചറുകൾ
സ്കിഡ് പ്ളേറ്റുകൾ, പ്രൊഡക്ടർ ഹെഡ് ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപറുകൾ, ക്യാമറയടക്കമുള്ള റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സ്മാർട്ട് പ്ളെ, രണ്ട് എയർബാഗുകൾ എന്നീ ഫീച്ചറുകൾ ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വേരിയന്റുകൾ
എസ്‌ക്രോസ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. DDiS 200,DDiS 320 എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

എൻജിൻ
1.3ലിറ്റർ ഡീസൽ എൻജിനാണ് DDiS 200 വേരിയന്റിൽ ഉപയോഗിച്ചതെങ്കിൽ, 1.6ലിറ്റർ ഡീസൽ എൻജിനാണ് DDiS 320ൽ ഉള്ളത്.

ഗിയർബോക്സ്
DDiS 320 വേരിയന്റിൽ 6സ്പീഡ് മാനുവൽ ഗിയർബോക്സും DDiS 200ൽ 5സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ദില്ലി എക്സ് ഷോറൂം വില- 200 സിഗ്മ
പഴയ വില
8,34,000രൂപ
പുതുക്കിയ വില7,79,000രൂപവ്യത്യാസം
55,000രൂപ

200 ഡെൽറ്റ
പഴയ വില
9,15,000രൂപ
പുതുക്കിയ വില
8,49,000രൂപ
വ്യത്യാസം
66,000രൂപ

200 സെറ്റ
പഴയ വില
9,99,000രൂപ
പുതുക്കിയ വില
9,59,000രൂപ
വ്യത്യാസം
40,000രൂപ

200അൽഫ
പഴയ വില
10,75,000രൂപ
പുതുക്കിയ വില
10,29,000രൂപ
വ്യത്യാസം
46,000രൂപ

320 ഡെൽറ്റ
പഴയ വില
11,99,000രൂപ
പുതുക്കിയ വില
9,94,000രൂപ
വ്യത്യാസം
2,05,000രൂപ

320 സെറ്റ
പഴയ വില
12,99,000രൂപ
പുതുക്കിയ വില
10,94,000രൂപ
വ്യത്യാസം
2,05,000രൂപ

320 അൽഫ
പഴയ വില
13,74,000രൂപ
പുതുക്കിയ വില
11,69,000രൂപ
വ്യത്യാസം
2,05,000രൂപ

മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി വിറ്റാര ബ്രെസ ഓട്ടോ എക്സപോയിലെ പ്രദർശനത്തിനൊരുങ്ങി ഇരിക്കുകയാണ്.

1.മാരുതി വിറ്റാരയുടെ ചാരപടങ്ങൾ വൈറലാകുന്നു
2.വിറ്റാര ബ്രെസ പ്രദർശനത്തിനൊരുങ്ങുന്നു


Click it and Unblock the Notifications








