വിജയ പ്രതീക്ഷയോടെ ബലെനോ ആർഎസ്
ഇന്ത്യൻ വിപണിയിൽ ഒരു തരംഗം സൃഷ്ടിച്ചുക്കൊണ്ടായിരുന്നു ബലെനോയുടെ വരവ്. വളരെ ചുരുങ്ങിയക്കാലം കൊണ്ട് ജനശ്രദ്ധയാകർഷിച്ച മാരുതിയുടെ മറ്റൊരു വാഹനമില്ലെന്ന് തന്നെ പറയാം. ബലെനോയുടെ കരുത്തുറ്റ ആർഎസ് കൺസെപ്റ്റിനെയാണ് മാരുതി ഇത്തവണ ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചത്.

ബലെനോ ആർഎസിൽ 1.0ലിറ്റർ 3 സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 110ബിഎച്ച്പി കരുത്തും 170എൻഎം ടോർക്കുമാണ് ഈ ബൂസ്റ്റർജെറ്റ് എൻജിനുള്ളത്. വെറും12 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കീലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും ഈ കരുത്തന് . 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പിൻ ബംബറിലുള്ള ചെറിയ മാറ്റവും, ആർഎസ് ബാഡ്ജും, കറുത്ത അലോയ് വീലുകളുമൊഴിച്ച് വേറെ പ്രകടമായ മാറ്റങ്ങളുന്നുമില്ല ഈ കൺസ്പെറ്റിന്. ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ വലുപ്പമേറിയ എയറോഡൈനാമിക് ബോഡിയാണ് നൽകിയിരിക്കുന്നത്. സ്പോർട്ടി ലുക്ക് നൽകാന്‍ എയറോഡൈനാമിക് റിയർ സ്പോയിലറും ഈ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഇന്റീരിയർ, സ്പോർട്സ് സീറ്റ്, ആപ്പിൾ കാർ പ്ലെയടങ്ങിയ ടച്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ബലെനോ ആർഎസ് മാരുതിയുടെ നെക്സാഷോറൂം വഴി ലഭ്യമാണ്. ദസറ, ദീപാവലി സീസണിലാണ് വിപണിയിലെത്തുക. പുണ്ടോ അബാർത്ത്, പോളോ ജിടി എന്നിവയോട് ഏറ്റുമുട്ടാനായിരിക്കും ബലെനോ ആർഎസ് എത്തുന്നത്. ബലെനോയുടെ ടോപ്പ് എന്റ് വേരിയന്റിനേക്കാളും വിലകൂടുതലായിരിക്കും ആർഎസിന്.


Click it and Unblock the Notifications




























