വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

Written By:

വിശ്വസിച്ചാലും ഇല്ലെങ്കിലും വിപണിയിലെത്തി എട്ടു മാസത്തിനകം വിറ്റാര ബ്രെസ നേടിയെടുത്തത് 1.75ലക്ഷം ബുക്കിംഗുകൾ. മാരുതി സുസുക്കിയുടെ മാർക്കെറ്റിംഗ് തലവൻ ആർ.എസ് കലാസിയാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To Follow DriveSpark On Facebook, Click The Like Button
വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

വിറ്റാരയുടെ ഡീസൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂവെങ്കിലും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാകാൻ അധിക നാൾ വേണ്ടിവന്നില്ല.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

ആകർഷകമായ രുപകല്പനയും മികവുറ്റ ഫീച്ചറുകളുമാണ് വിറ്റാരയെ ഏറെ പ്രിയങ്കരനാക്കിയത്. ഫോഡ് ഇക്കോസ്പോർട് കഴിഞ്ഞാൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട വാഹനവും വിറ്റാര തന്നെ.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

വിറ്റാരയെ കൂടുതൽ ആകർഷകമാക്കാൻ ഐക്രിയേറ്റ് എന്ന പേരിലൊരു കസ്റ്റമൈസേഷൻ ഓപ്ഷനും മാരുതി നൽകിയിട്ടുണ്ടായിരുന്നു.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

അടുത്തിടെ വർധിച്ചുവരുന്ന ഡിമാന്റുകൾ മാനിച്ച് മാരുതി വിറ്റാരയ്ക്കുള്ള വെയിറ്റിംഗ് പിരീഡ് നാലു മുതൽ അഞ്ച് മാസം വരെ ആക്കിയുയർത്തുകയും ചെയ്തിരുന്നു.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

കാത്തിരിപ്പു സമയം വർധിച്ചുവെന്നു കരുതി വിറ്റാരയ്ക്കുള്ള ബുക്കിംഗിലൊരു കുറവും ഇതുവരെ നേരിട്ടിട്ടില്ലെന്നാണ് കമ്പനിയും വ്യക്തമാക്കുന്നത്. അടുത്ത വർഷം ഗുജറാത്തിൽ ആരംഭിക്കാനിരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടികൂടി പ്രൊഡക്ഷൻ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

89ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് വിറ്റാര ബ്രെസയുടെ കരുത്ത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിലുള്ളത്.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

വിറ്റാരയുടെ സെഡ്‌ഡിഐ, സെഡ്‌ഡിഐ പ്ലസ് വേരിയന്റുകൾക്കാണ് കൂടുതൽ ഡിമാന്റുള്ളത്. ഇതിലെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ, സ്‌‌മാർട് പ്ലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയിസ് കമാന്റ്, ആപ്പിൾ കാർ പ്ലെ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നീ ഫീച്ചറുകളാണ് ഇത്ര ഡിമാന്റുകൾ നേടികൊടുക്കാൻ കാരണമായിരിക്കുന്നത്.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സന്നാഹങ്ങളാണ് വിറ്റാരയിലുള്ളത്. ഇതുകൂടാതെ ഓപ്ഷണൽ സേഫ്റ്റി പാക്കുകളും ലഭ്യമാക്കിയിട്ടുണ്ട്.

വിറ്റാരയാണ് താരം; എട്ടുമാസത്തിനകം നേടിയത് 1.72ലക്ഷം ബുക്കിംഗ്!!

ദില്ലി എക്സ്ഷോറൂം 7.19 ലക്ഷം മുതൽ 9.66ലക്ഷം വരെയാണ് വിറ്റാര ബ്രെസയുടെ വിപണിയിലെ വില.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Vitara Brezza Achieves 1.72 Lakh Bookings Since Launch
Story first published: Tuesday, November 29, 2016, 16:19 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark