'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പട്ടം വിറ്റാരയ്ക്ക്...
ഇന്ത്യൻ കാർ ഓഫ് ദി ഇയർ പട്ടം ചൂടി വിറ്റാര ബ്രെസ
ഇന്ത്യയിൽ മാരുതിയുടെ വിറ്റാര ബ്രെസയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി. വിറ്റാരയെ തേടി 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ- 2017'എന്ന അവാർഡ് കൂടി എത്തിയിരിക്കുന്നു.

ഇന്ത്യയിലെ മുൻ നിര ഓട്ടോമോബൈൽ പ്രസിദ്ധീകരണങ്ങളും ഓട്ടോമൊബൈൽ ജേണലിസ്റ്റുകളും അടങ്ങുന്ന ജൂറി അംഗങ്ങളായിരുന്നു വിറ്റരായെ അവാർഡിനായി തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിലയുറപ്പിച്ചുക്കഴിഞ്ഞ എതിരാളികളായി നിലകൊള്ളുന്ന ഹ്യുണ്ടായ് ഇലാൻട്ര, ഹ്യുണ്ടായ് ട്യൂസോൺ, ഇസുസു ഡി-മാക്സ്-വി-ക്രോസ്, ഫോഡ് എൻഡവർ, ബിഎംഡബ്ല്യൂ 7 സീരീസ്, ബിഎംഡബ്ല്യൂ എക്സ് 1, ടാറ്റ ടിയാഗോ എന്നിവയെ പിൻതള്ളിയാണ് വിറ്റാര അവാർഡിന് അർഹമായത്.

സ്‌കോഡ സൂപ്പർബ്, ടൊയോട്ട ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഹോണ്ട ബിആർവി, ഡാറ്റ്‌സൻ റെഡി-ഗോ, ജാഗ്വർ എക്സ്‌ഇ, മഹീന്ദ്ര കെയുവി100, ഫോക്സ്‌വാഗൺ അമിയോ, മഹീന്ദ്ര നൂവോസ്പോർട്, മെഴ്സിഡസ് ബെൻസ് ജിഎൽസി എന്നീ വാഹനങ്ങളും നാമനിർദേശ പട്ടികയിൽ പെട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് വിറ്റാര ഈ ബഹുമതി സ്വന്തമാക്കിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ മുൻപന്തിയിലായിരുന്നു വിറ്റാര. കുറഞ്ഞക്കാലത്തിനുള്ളിൽ തന്നെ വിറ്റാരയ്ക്ക് വളരെയേറെ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചു.

ആകർഷകമായ എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകളാൽ സമൃദ്ധമായ വിറ്റാര കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഒന്നാമനായി നിലകൊള്ളുന്നൊരു വാഹനം കൂടിയാണ്.

88.5ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.3ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയുടെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിറ്റാരയെ കൂടുതൽ ആകർഷകമാക്കി തീർക്കാൻ നിരവധി വ്യത്യസ്തമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

7.19ലക്ഷം മുതൽ 9.66ലക്ഷം വരെയാണ് വിറ്റാരയുടെ ദില്ലി എക്സ്ഷോറൂം വില. ഒരു കോംപറ്റിറ്റീവ് പ്രൈസിൽ ഇറക്കാൻ സാധിച്ചതു തന്നെ ഉന്നത വിജയം നേടാൻ വിറ്റാരയ്ക്ക് സഹായകമായി.

ഇന്ത്യയിൽ വില വർധിപ്പിച്ച് ഇസുസുവും
റേഞ്ച് റോവർ ഇവോക്ക് 2017 മോഡൽ അവതരിച്ചു


Click it and Unblock the Notifications








