മാരുതി വിറ്റാര ബ്രെസയുടെ വിതരണം മാർച്ച് 25 മുതൽ
മാരുതി കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയുടെ വിപണനം മാർച്ച് 25 മുതൽ ആരംഭിക്കും. മാർച്ച് ആദ്യവാരത്തിൽ വിപണിയിലെത്തിയ ഈ വാഹനം രണ്ടാഴ്ചയ്ക്കുള്ളിൽ 20,000 ബുക്കിംഗുകളാണ് തികച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 1,800 ഔട്ട്‌ലെറ്റുകൾ വഴിയാണ് വിപണനം നടത്തുകയെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.
ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം
മാരുതിയുടെ ആർ ആന്റ് ടീമാണ് വിറ്റാരയുടെ രൂപകല്പനയ്ക്കും നിർമാണത്തിനും പിന്നിൽ. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ വാഹത്തിന്റെ വില 6.99 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. മാരുതി ഏവർക്കും താങ്ങാൻ പറ്റുന്ന വിലയിലാണ് ഈ കോംപാക്ട് എസ്‍യുവിയെ എത്തിച്ചിരിക്കുന്നത് എന്നതിനാലാണ് ബുക്കിംഗും ക്രമാധീതമായി വർധിക്കാനുള്ള കാരണം.

സ്പോർടി മസിലൻ ആകാരഭംഗിയും ആധുനിക ഫീച്ചറുകളുമാണ് ഈ സെഗ്മെന്റിലെ മറ്റ് വാഹനങ്ങളിൽ നിന്നും വിറ്റാരയയെ വേറിട്ടതാക്കുന്നത്.

ഏഴ് വ്യത്യസ്ത വേരിയന്റുകളിലും, ഒമ്പത് കളർ ഓപ്ഷനിലും, മൂന്ന് ഫ്ലാംബോയന്റ് ഡ്യുവൽ ടോൺ ട്രിമിലുമാണ് വിറ്റാര ലഭ്യമാകുന്നത്. ഇതിന്റെ ടോപ്പ് എന്റ് വേരിയന്റിനാണ് ഡ്യുവൽ ടോൺ സ്കീം നൽകിയിരിക്കുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയ 1.3 ലിറ്റർ ഡിഡിഐഎസ് 200 ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്. 89കുതിരശക്തിയും 200എൻഎം ടോർക്കുമാണിത് ഉല്പാദിപ്പിക്കുന്നത്.

വിറ്റാരയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ലഭിച്ചതോടെ അടുത്തിടെയാണ് കമ്പനി പെട്രോൾ വേരിയന്റിനെകൂടി ഉൾപ്പെടുത്തിയത്. 1.0ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് നൽകിയിട്ടുള്ളത്.

എസ്‌യുവിക്ക് ഉയർന്ന ടോർക്ക് എൻജിൻ ആവശ്യമാണെന്നതിനാലാണ് വിറ്റാരയ്ക്ക് യോജിക്കും വിധമുള്ള ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിന് രൂപം നൽകിയത്.

2017 മുതൽ ഇന്ത്യയിൽ നിർബന്ധമാക്കാൻ പോകുന്ന ക്രാഷ് ടെസ്റ്റിന്റെ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ള ആദ്യ വാഹനമാണ് ബ്രെസ എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

എല്ലാ വാഹനങ്ങളിലും സുരക്ഷകൾ ശക്തമാക്കണമെന്നുള്ള ഗവൺമെന്റ് ഉത്തരവ് പ്രകാരം മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വിറ്റാരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എആർഎഐ സാക്ഷ്യപ്പെടുത്തിയ 24.3km/h മൈലേജാണ് ഈ വാഹനം നൽകുന്നത്.

ഈ എസ്‌യുവി കാറ്റഗറിയിൽ ലഭ്യമായേക്കാവുന്ന ഏറ്റവും ഉയർന്ന ഇന്ധന ക്ഷമതയാണ് വിറ്റാരയ്ക്കുള്ളത്.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും
ക്വിഡ് vs ഓൾട്ടോ കെ10- ഒരു എഎംടി പോരാട്ടം


Click it and Unblock the Notifications








