കാത്തിരിപ്പിന് വിരാമമ്മിട്ട് വിറ്റാര ബ്രെസ വിപണിയിൽ
മാരുതി സുസുക്കി പുതിയ വിറ്റാര ബ്രെസയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നു. ദില്ലി എക്സ്ഷോറൂം 6.99 ലക്ഷത്തിലാണ് ഈ കോംപാക്ട് എസ്‌യുവി വിറ്റാരയുടെ വിലയാരംഭിക്കുന്നത്.
2016 ഓട്ടോ എക്സ്പോയിലായിരുന്നു മാരുതിയുടെ ഈ സബ് 4 മീറ്റർ എസ്‌യുവിയെ ആദ്യമായി പ്രദർശിപ്പിച്ചത്. വിറ്റാരയുടെ എൻജിൻ,ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി തുടർന്നു വായിക്കൂ.

വിറ്റാര ബ്രെസയുടെ വേരിയന്റും ദില്ലി എക്സ്ഷോറൂം വിലയും
- എൽഡിഐ - 699000രൂപ
- എൽഡിഐ(ഒ) - 712000രൂപ
- വിഡിഐ - 762000രൂപ
- വിഡിഐ (ഒ) - 775000രൂപ
- സെഡ്‍ഡിഐ - 855000രൂപ
- സെഡ്‍ഡിഐ+ - 954000രൂപ
- സെഡ്‍ഡിഐ+ (ഡ്യുവൽ ടോൺ) - 968000രൂപ
- റിവേസ് പാർക്കിംഗ് ക്യാമറ
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- ക്രൂസ് കൺട്രോൾ
- ആപ്പിൾ കാർപ്ലെ
- ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
- എബിഎസ്
- ഇബിഡി
- ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

വിറ്റാര ബ്രെസയുടെ വേരിയന്റും ദില്ലി എക്സ്ഷോറൂം വിലയും

സുസുക്കിയുടെ ഗ്ലോബൽ പ്ലാറ്റ്ഫോമിനെ ആധാരമാക്കി ഇന്ത്യയിൽ തന്നെയാണ് വിറ്റാരയുടെ രൂപകല്പനയും വികസനവും നടത്തിയിട്ടുള്ളത്.

88.5 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ DDIS 200 ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്. കൂടാതെ സുസുക്കി മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 24.3km/l മൈലേജാണ് ഈ എൻജിൻ വാഗ്ദാനം ചെയ്യുന്നത്.

ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള പ്രോജക്ടർ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഗ്രില്ല്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് വിറ്റാരയുടെ പുറം മോടി വർധിപ്പിക്കുന്ന സവിശേഷതകൾ.

എൽഡിഐ, വിഡിഐ, സെഡ്‍ഡിഐ, സെഡ്‌ഡിഐ+ എന്നീ നാല് വേരിയന്റുകളാണ് വിറ്റാര ലഭ്യമാവുന്നത്.

ആർടിക് വൈറ്റ്, പ്രീമിയം സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, ബ്ലേസിംഗ് റെഡ്, സെറൂലിൻ ബ്ലൂ, ഫെയരി യെല്ലോ എന്നീ ആറ് വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ് മാരുതിയുടെ ഈ പുതിയ കോംപാക്ട് എസ്‌യുവി.

ടോപ്പ് എന്റ് സെഡ്ഐ+ വേരിയന്റ് മൂന്ന് ഡ്യുവൽ ടോൺ കളറുകളിൽ ലഭ്യമാണ്. ബ്ലേസിംഗ് റെഡും മിഡ്നൈറ്റ് ബ്ലാക്കും, സെറൂലിൻ ബ്ലൂവും ആർടിക് വൈറ്റും, ഫെയരി യെല്ലോയും ആർടിക് വൈറ്റുമാണ് ഡ്യുവൽ ടോൺ കളറുകൾ.

മറ്റ് ഫീച്ചറുകൾ

ഇന്ത്യയിലുടനീളമുള്ള മാരുതിയുടെ എല്ലാ ഷോറൂമുകളിലും വിറ്റാര ബ്രെസ ലഭ്യമാണ്. മാർച്ച് 21 മുതലാണ് വിപണനമാരംഭിക്കുന്നത്.

പുതുതായി ഇറങ്ങിയ റിനോ ഡസ്റ്റർ, ഫോർഡ് എകോസ്പോർട്ട്, ഹ്യൂണ്ടായ് ക്രേറ്റ എന്നിവയോട് കടുത്ത മത്സരമായിരിക്കും വിറ്റാരയ്ക്ക് നേരിടേണ്ടിവരിക.


Click it and Unblock the Notifications