മാരുതി വിറ്റാരയുടെ ചാരപടങ്ങൾ വൈറലാകുന്നു
മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി, വിറ്റാര ബ്രെസയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം ഇന്ത്യൻ റോഡുകളിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണ ഓട്ടം വിറ്റാരയയുടെ ചാര ചിത്രങ്ങൾ പ്രചരിക്കുന്നതിന് ഒരു കാരണമായി. ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് ഇത്തരം പ്രചരണമുണ്ടായത്.
വിറ്റാരയുടെ ചാരചിത്രങ്ങൾ ഈ വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈൻ മനസിലാക്കുന്നതിന് ഒരുപരിധി വരെ സഹായിച്ചു. മുൻവശത്തെ ഹണികോംമ്പ് ഗ്രില്ല്, പ്രൊജക്ടർ ലൈറ്റ്, ഡെ ടൈം റണ്ണിംഗ് എൽഇഡികൾ എന്നിവ ചാര ചിത്രങ്ങളിൽ വളരെ വ്യക്തമായി കാണാം. കൂടാതെ സ്ക്വാറെഡ് വീൽ ആർച്ചുകൾ, ഹൈ ഗ്രൗണ്ട് ക്ളിയറൻസ്, അപ്പ്റൈറ്റ് ഹുഡ്, ഷോർട്ട് ഓവർഹാങ് എന്നിവയുടേയും വ്യക്തമായ ചിത്രവും ലഭിച്ചിരുന്നു. സുസുക്കി ഐവി-4 കോൺസെപ്റ്റിൽ നിന്നും ഉടലെടുത്തതാണ് കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസയെന്ന് ഈ ചാരചിത്രങ്ങൾ വ്യക്തമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള സ്ളൈഡുകളിലേക്ക് നീങ്ങൂ.

സ്ക്വാറെഡ് വീൽ ആർച്ചുകളും, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈനും വിറ്റാരയെ കാഴ്ചയിൽ സുന്ദരനാക്കുന്നു. മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീലുകൾ, ടച്ച് സ്ക്രീൻ എന്റർടേൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ളൈമേറ്റ്കൺട്രോൾ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ(ഇബിഡി) എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ കോംപാക്ട് എസ്‌യുവി ഡീസൽ, പെട്രോൾ വേരിയന്റിൽ ലഭ്യമായിരിക്കും. പെട്രോൾ വേരിയന്റിൽ 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഡീസൽ വണ്ടിയിൽ ഫിയറ്റിലുള്ള 1.3ലിറ്റർ ഡീസൽ എൻജിനും ഉപയോഗിച്ചിരിക്കുന്നു.

മാരുതിയുടെ സിയാസ് മോഡലിൽ ഉള്ള സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൽ സിസ്റ്റം(SHVS) വിറ്റാരയിലും ഉൾപ്പെടുത്തിയേക്കാം.

വിപണിയിൽ ഫോർഡ് എക്കോസ്പോർട്ടും മഹീന്ദ്ര ടിയുവി 300 എന്നിവയായിരിക്കും മുഖ്യ എതിരാളികൾ. ഇതിന്റെ വില 5.5ലക്ഷത്തിനും 8.2ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.


Click it and Unblock the Notifications








