മാരുതി വിറ്റാര ബ്രെസയ്ക്ക് രാജകീയ വരവേല്പ്...

By Praseetha

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മോട്ടോർ ഷോ ആയ ഓട്ടോഎക്സ്പോയ്ക്ക് ദില്ലിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടാറുള്ള ഈ മോട്ടോർ ഷോയിൽ നിരവധി വാഹനങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കാനായി എത്തിയിട്ടുള്ളത്. അതിൽ മാരുതി ആദ്യ കോംപാക്ട് എസ്‍‌യുവിയായ വിറ്റാര ബ്രെസയെ പ്രദർശനത്തിന് എത്തിച്ചതോടുകൂടി പതിമൂന്നാമത് ഓട്ടോഎക്സ്പോയ്ക്ക് തിരശീല ഉയർന്നു. വിറ്റാരയ്ക്ക് രാജകീയമായ വരവേല്പുതന്നെ ലഭിച്ചെന്ന് പറയാം.

വിറ്റാരയുടെ എൻജിൻ,ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ തുടർന്നു വായിക്കൂ.

വിറ്റാര ബ്രെസ

എൻജിൻ

1.3ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് നൽകിയിരിക്കുന്നത്. 200എൻഎം ടോർക്കും 89ബിഎച്ച്പി കരുത്തുമാണ് ഈ എൻജിനുള്ളത്. സിയാസ് സെഡാനിലുള്ള അതേ ഡീസൽ ഹൈബ്രിഡ് ടെക്നോളജിയാണ് വിറ്റാരയിലും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

ഡിസൈൻ
ഒരു എസ്‌യുവിക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയിട്ടുള്ള വാഹനമാണ് ബ്രെസ എന്നതിൽ സംശയമില്ല. ഇതിന്റെ മുൻഭാഗം എക്സ്എ-ആൽഫ കോൺസെപ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണ്. കൂടാതെ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഉള്ള പ്രോജക്ടർ ഹെഡ് ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഗ്രില്ല് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

വിറ്റാര ബ്രെസ


‌ഫീച്ചറുകൾ

എല്ലാ വേരിയന്റിലും എബിഎസ്, ഇബിഡി ഫീച്ചറുകളും ഹയർ ട്രിം വേരിയന്റുകളിൽ പാസഞ്ചർ എയർബാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഫീച്ചറുകളിൽ ക്രൂസ് കൺട്രോൾ, ഓട്ടോഹെഡ് ലാമ്പുകൾ,റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ടേൺ ഇന്റിക്കേറ്റർ അടക്കമുള്ള ഇലക്ട്രിക് ഫോൾഡിംഗ് ഒവിആർഎം,കീലെസ് എൻട്രി,പുഷ് ബട്ടൺ സ്റ്റാർട്ട്,റിവേസ് പാർക്കിംഗ് ക്യാമറ,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഏസി,ആപ്പിൾ കാർപ്ലെ അടക്കമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിറ്റാര ബ്രെസ

വിറ്റാര ബ്രെസ ഈ വർഷം പകുതിയോടുകൂടി വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ഫോർഡ് എകോസ്പോർട്ട്, ഹ്യൂണ്ടായ് ക്രേറ്റ എന്നിവയോട് മത്സരിക്കാനായിരിക്കും വിറ്റാരയുടെ വരവ്.

More from DriveSpark

Article Published On: Friday, February 5, 2016, 11:51 [IST]
English summary
2016 Auto Expo: Maruti Suzuki Vitara Brezza Revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X