വില്പനയിൽ കുതിച്ച് വിറ്റാര
ഇന്ത്യൻ വിപണിയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിപ്പോൾ വിറ്റാര ബ്രെസ കൈപ്പടയിലൊതുക്കിയിരിക്കുന്നു. കാരണം അതിനുമാത്രം ബുക്കിംഗുകളാണ് ഇതുവരെയായി വിറ്റാരയെ തേടിയെത്തിരിക്കുന്നത്. ഇക്കാരണത്താൽ വിറ്റാരയ്ക്കുള്ള വെയിറ്റിംഗ് പിരീഡും വർധിച്ചു തന്മൂലം പ്രൊഡക്ഷൻ വർധിപ്പിക്കാനും കമ്പനി നിർബധിതമായിരിക്കുന്നു.
ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം-വായിക്കൂ
മൊത്തത്തിൽ ജൂലൈ മാസം വിറ്റാരയുടെ 10,000മോഡലുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോഞ്ചിന് ശേഷം ഒരുലക്ഷത്തിലധികം ബുക്കിംഗും വിറ്റാര തികച്ചിരിക്കുന്നു.

മാസംതോറും വർധിച്ച് വരുന്ന ബുക്കിംഗുകൾ കണക്കിലെടുത്ത് ഓരോമാസവും വിറ്റാരയുടെ പത്തായിരം യൂണിറ്റുകൾ വീതം നിർമിക്കാനുള്ള പദ്ധതിയിലെത്തിച്ചേർന്നിരിക്കുകയാണ് മാരുതി.

മാർച്ച് മാസത്തോടെ വിപണിപിടിച്ച വിറ്റാര ശരാശരി നല്ലൊരു ശതമാനം വളർച്ച തന്നെയാണ് ഈ സെഗ്മെന്റിൽ കാഴ്ച വെച്ചുക്കൊണ്ടിരിക്കുന്നത്.

വിറ്റാരയ്ക്കുള്ള ഡിമാന്റേറിയത് കാരണം ഓരോരുത്തർക്കും ബുക്കിംഗ് നടത്തി ആറു മാസം നീളുന്ന കാത്തിരിപ്പ് ആവശ്യമായി വന്നിരിക്കുകയാണ്.

മാരുതി സുസുക്കിയുടെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളും വിറ്റാര ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വർധിച്ച വില്പനയ്ക്കൊപ്പം കാത്തിരിപ്പ് സമയവും വർധിച്ചെന്നു മാത്രം.

89ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.3ലിറ്റർ ഡിഡിഐഎസ് 200 എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്.

മാരുതിയുടെ ഈ ചെറു എസ്‍യുവിക്ക് വെല്ലുവിളിയായിട്ട് ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്രടിയുവി 300 എന്നീ വാഹനങ്ങളാണ് നിലകൊള്ളുന്നത്.

ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ

പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ


Click it and Unblock the Notifications








