വിറ്റാര ബ്രെസ പ്രദർശനത്തിനൊരുങ്ങുന്നു

Written By:

മാരുതിയുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന കോംപാക്റ്റ് എസ് യു വി ബ്രെസയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. വിറ്റാര ബ്രെസ ദില്ലിയിലെ ഓട്ടോ എക്സപോയിൽ ഉടൻ പ്രദർശനത്തിന് എത്തുന്നുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

ഈ കോംപാക്ട് എസ്‌യുവി മാരുതി സുസുക്കിയുടെ റെഗുലർ നെറ്റ്‌വർക്ക് വഴിയാണ് വിറ്റഴിക്കുന്നത്. പുതിയ കോംപാക്ട് എസ്‌യുവികൾ ഇവരുടെ നെക്സാ ഔട്ടലെറ്റിൽ ലഭ്യമല്ല.

 

വിറ്റാര ബ്രെസ

യുവതലമുറയെ ഇംപ്രസ് ചെയ്യുന്ന രീതിയിലാണ് വിറ്റാരയുടെ ഡിസൈൻ. ഈ ഡിസൈൻ ഏവരുടേയും ശ്രദ്ധപിടിച്ച് പറ്റുമെന്ന് ഡിസൈനർമാർ ഉറച്ച് വിശ്വസിക്കുന്നു.

സ്ക്വാറെഡ് വീൽ ആർച്ചുകൾ, ഹൈ ഗ്രൗണ്ട് ക്ളിയറൻസ്, അപ്പ്റൈറ്റ് ഹുഡ്, ഷോർട്ട് ഓവർഹാങ് എന്നിവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു കോംപാക്ട് എസ്‌യുവിയാണെങ്കിലും എയറോഡൈനാമിക് ലുക്കാണിതിനുള്ളത്.

വിറ്റാര ബ്രെസയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തുന്നതായിരിക്കും. മാരുതി ഈ എസ്‌യുവിക്ക് വിറ്റാര ബ്രെസ എന്ന് പേര് നൽകിയത് ഇറ്റാലിയൻ ഭാഷയിൽ 'ഫ്രെഷ് ബ്രീസ് ' എന്ന അർത്ഥമുള്ളത് കൊണ്ടാണ്.

English summary
Maruti Vitara Brezza Teased Ahead Of 2016 Auto Expo Debut
Story first published: Saturday, January 9, 2016, 19:11 [IST]
Please Wait while comments are loading...

Latest Photos