വിറ്റാര ബ്രെസയ്ക്ക് ഇനി അഞ്ച് മാസത്തെ കാലതാമസം
മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ മാർച്ച് ആദ്യവാരത്തിലാണ് വിപണിയിലെത്തിയത്. ഇതിനകം തന്നെ വിറ്റാരയുടെ 27,000ത്തിലധികം ബുക്കിംഗുകളും തികഞ്ഞിരിക്കുന്നു. ഇപ്പോൾ ബുക്കിംഗിന്റെ എണ്ണം കൂടിയതിനാൽ വെയ്റ്റിംഗ് പിരീഡും വർധിച്ചിരിക്കുകയാണ്.
ന്യൂജനറേഷൻ സ്വിഫ്റ്റിനെ അടുത്തറിയാം
അഞ്ച് മാസത്തെ കാലതാമസമാണ് വിറ്റാരയ്ക്കുണ്ടാവുക. അതിനാൽ ഇനിയങ്ങോട്ട് ബുക്കിംഗ് ചെയ്യുന്നവർക്ക് അല്പം കാക്കേണ്ടതായി വരും. 6.99ലക്ഷം മുതൽ 9.68ലക്ഷം വരെയാണ് മാരുതിയുടെ ഈ പുതിയ കോംപാക്ട് എസ്‌യുവിയുടെ വില.

വിപണിയിൽ വിറ്റാരയുടെ ഏഴ് വേരിയന്റുകളാണ് ലഭ്യമായിട്ടുള്ളത്. എൽഡിഐ, എൽഡിഐ(ഒ), സെഡ്‌ഡിഐ, സെഡ്‌ഡിഐ പ്ലസ് ബുക്ക് ചെയ്യുന്നവർക്ക് നാല് മാസത്തെ കാത്തിരിപ്പാണ് ഉള്ളത്.

വിഡിഐ, വിഡിഐ(ഒ) വേരിയന്റുകൾക്ക് മൂന്ന് മാസത്തെ കാത്തിരിപ്പ് നേരിടേണ്ടി വരും.

വിറ്റാരയുടെ ടോപ്പ്-എന്റ് വേരിയന്റായ സെഡ്‌ഡിഐ പ്ലസിനാണ് അഞ്ച് മാസത്തെ നീണ്ട കാത്തിരിപ്പുള്ളത്.

ഏഴ് വ്യത്യസ്ത വേരിയന്റുകളിലും, ഒമ്പത് കളർ ഓപ്ഷനിലും, മൂന്ന് ഫ്ലാംബോയന്റ് ഡ്യുവൽ ടോൺ ട്രിമിലുമാണ് വിറ്റാര ലഭ്യമാകുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയ 1.3 ലിറ്റർ ഡിഡിഐഎസ് 200 ഡീസൽ എൻജിനാണ് വിറ്റാരയ്ക്ക് കരുത്തേകുന്നത്. 89കുതിരശക്തിയും 200എൻഎം ടോർക്കുമാണിത് ഉല്പാദിപ്പിക്കുന്നത്.

വിറ്റാരയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അടുത്തിടെയാണ് കമ്പനി പെട്രോൾ വേരിയന്റിനെകൂടി ഉൾപ്പെടുത്തിയത്. 1.0ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് നൽകിയിട്ടുള്ളത്.

എസ്‌യുവിക്ക് ഉയർന്ന ടോർക്ക് എൻജിൻ ആവശ്യമാണെന്നതിനാലാണ് വിറ്റാരയ്ക്ക് യോജിക്കും വിധമുള്ള ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിന് രൂപം നൽകിയത്.

ഇന്ത്യയിൽ 2017 മുതൽ നിർബന്ധമാക്കാൻ പോകുന്ന ക്രാഷ് ടെസ്റ്റിന്റെ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ള ആദ്യ വാഹനമാണ് ബ്രെസ.

ഗവൺമെന്റ് ഉത്തരവ് പ്രകാരമുള്ള മികച്ച സുരക്ഷാ സംവിധാനങ്ങളാണ് വിറ്റാരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എആർഎഐ സാക്ഷ്യപ്പെടുത്തിയ 24.3km/h മൈലേജാണ് ഈ വാഹനം നൽകുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി300 എന്നിവയാണ് വിറ്റാരയുടെ എതിരാളികൾ.


Click it and Unblock the Notifications








