7 സീറ്റർ വാഗൺ ആർ ഇന്ത്യൻ വിപണിയിൽ
മാരുതി സുസുക്കിയുടെ പുതിയ വാഹനമായ വാഗൺ ആർ 7 സീറ്റർ 2016ലെ ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനൊരുങ്ങുന്നു. 2013ല്‍ ഈ വാഹനം ഇന്തോനേഷ്യയിലെ ഒരു മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ മോഡൽ നിലവിൽ വിപണിയിലുള്ള ഹാച്ച്ബാക്കിന്റെ വലിയ വേർഷനാണ്.
7 സീറ്റർ വാഗൺ ആറിന് പെട്രോൾ,ഡീസൽ വേരിയന്റുകൾ ലഭ്യമാണ്. ഈ വാഹനത്തിന് 5 സ്പീഡ് മാനുവൽ, എഎംടി എന്നീ ഓപ്ഷനുകള്‍ ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള സ്ളൈഡുകൾ കാണുക.

ഈ വാഹനം ലോഞ്ച് ചെയ്യുന്നതെപ്പോളെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനകം തന്നെ ഈ മോഡൽ ഇന്ത്യയിലെത്തി കഴിഞ്ഞു. അതിനാൽ ഇന്ത്യൻ റോഡുകൾക്ക് ഉതകുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ നിർമ്മാതാക്കൾക്ക് കഴിയും.

മാരുതി സുസുക്കിയുടെ ഇക്കോ, എർട്ടിഗ മോഡലുകൾക്കിടയിലാവും വാഗൺ ആറിന്റെ സ്ഥാനം.

നിലവിൽ കോംപാക്ട് എംപിവി സെഗ്മെന്റിൽ ഡാറ്റ്സൺ ഗോ പ്ളസ് മോഡൽ മാത്രമെയുള്ളൂ. അതിനാൽ വാഗൺ ആർ ആയിരിക്കും ഇവരുടെ മുഖ്യ എതിരാളി. ഈ രണ്ട് വാഹനങ്ങളും ഹാച്ച്ബാക്കിന്റെ 7 സീറ്റർ ഓപ്ഷനുള്ള വലിയ വേർഷനുകളാണ്.

വാഗൺ ആറിന്റെ വിലയിൽ നിലവിലുള്ള മോഡലിനേക്കാൾ 50,000 മുതൽ 70,000 രൂപ വരെ വർധനവുണ്ട്.

മാരുതി 2016 പകുതിയോടെ വാഗൺ ആർ 7 സീറ്റർ വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നത്. ലോഞ്ചിന് മുൻപായി ഈ വാഹനത്തെ 2016ലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

മാരുതിയുടെ ഈ വാഹനം 4 മീറ്ററിനുള്ളിൽ വരുന്നതിനാൽ ടാക്സ് ഇളവും ലഭിക്കാനുള്ള സാധ്യതയുമുണ്ട്.


Click it and Unblock the Notifications








