വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

By Praseetha

മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ മാർച്ചിലായിരുന്നു ഇന്ത്യൻ നിരത്തിലിറങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ 5,000ത്തിലധികം ബുക്കിംഗുകളായിരുന്നു വിറ്റാരയെ തേടിയെത്തിയത്. ഡീസൽ വേരിയന്റുകൾ മാത്രമാണ് ഉൾപ്പെടുത്തിയതെങ്കിലും വിറ്റാരയ്ക്ക് ലഭിച്ച മികച്ച പ്രതികരണമാകാം പെട്രോൾ വേരിയന്റിനെ അവതരിപ്പിക്കാൻ പ്രേരിതമായത്.

48മണിക്കൂറിനുള്ളിൽ വിറ്റാരയ്ക്ക് അമ്പരിപ്പിക്കുന്ന ബുക്കിംഗ്

വിറ്റാര ബ്രെസയുടെ അരങ്ങേറ്റത്തോടെയാണ് 2016 ദില്ലി ഓട്ടോഎക്സ്പോയ്ക്ക് ആരംഭം കുറിച്ചത് തന്നെ. അന്നുമുതലുള്ള നീണ്ട കാത്തിരിപ്പായിരുന്നു വിറ്റാരയ്ക്ക് വേണ്ടി. എക്സ്പോയിൽ നല്ല വരവേല്പ് ലഭിച്ചത് പോലെ വിപണിയിലും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ കമ്പനി വിറ്റാരയിൽ 1.0ലിറ്റർ ടർബോ പെട്രോൾ എൻജിൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

എസ്‌യുവിക്ക് ഉയർന്ന ടോർക്ക് എൻജിൻ ആവശ്യമാണെന്നതിനാലാണ് വിറ്റാരയ്ക്ക് യോജിക്കും വിധമുള്ള ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിന് രൂപം നൽകിയതെന്ന് കമ്പനി വ്യക്തമാക്കി.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

നിലവിൽ സ്വിഫ്റ്റ് അടക്കമുള്ള ഹാച്ച്ബാക്കിൽ ഉപയോഗിച്ചിട്ടുള്ള 83 ബിഎച്ച്പി കരുത്തുള്ള 1.2ലിറ്റർ പെട്രോൾ എൻജിൻ ഈ ചെറു എസ്‌യുവിയിൽ ഉപയോഗിച്ചാൽ കുറഞ്ഞ കരുത്ത് നൽകുമെന്നതിനാലാണ് 1.0ലിറ്റർ ടർബോ എൻജിൻ നൽകിയിട്ടുള്ളത്.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

സുസുക്കിയുടെ ബൂസ്റ്റർജെറ്റ് എന്നറിയപ്പെടുന്ന 996സിസി (1ലിറ്റർ) ടർബോ ചാർജ്ഡ് 12 വാള്‍വ് ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ 110 ബിഎച്ച്പി കരുത്താണ് ഉല്പാദിപ്പിക്കുന്നത്.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

ഇന്ത്യൻ നിരത്തുകളുടെ പ്രകൃതത്തിന് അനുസരിച്ച് 1ലിറ്റർ എൻജിന്റെ ഇന്ധനക്ഷമതയും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വിറ്റാര ബ്രെസയ്ക്ക് കരുത്തേകാൻ ഇനി പെട്രോൾ എൻജിനും

ക്വിഡ് vs ഓൾട്ടോ കെ10- ഒരു എഎംടി പോരാട്ടം

അമിയോ-ഡിസയർ തമ്മിലുള്ള താരതമ്യം

More from DriveSpark

Article Published On: Wednesday, March 16, 2016, 18:27 [IST]
English summary
Maruti Vitara Brezza To Get The 1.0-Litre Turbocharged BoosterJet Engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X