മെഴ്സിഡസ് പെർഫോമൻസ് സെഡാൻ എഎംജി സി43 ഇന്ത്യയിൽ!!!
മെഴ്സിഡസിന്റെ പുതിയ പെർഫോമൻസ് സെഡാൻ എഎംജി സി43 ഇന്ത്യയിലവതരിച്ചു; വില 74.35ലക്ഷം.
ജർമ്മൻ കാർനിർമാതാവായ മെഴ്സിഡസ് ബെൻസ് എഎംജി സി43 ഫോർ-മാറ്റിക് പെർഫോമൻസ് സെഡാനെ ഇന്ത്യയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 74.35ലക്ഷത്തിനാണ് ഇന്ത്യയിലവതരിച്ചിരിക്കുന്നത്.

ഈ മെഴ്സിഡസ് എഎംജി സി43 സെഡാന് 3.0ലിറ്റർ ട്വിൻ ടർബോ വി6 എൻജിനാണ് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ ഫോർ വീൽ ഡ്രൈവ് സിസ്റ്റവും കാറിൽ ലഭ്യമാക്കിയിരിക്കും.

നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ വാഹനത്തിന് വെറും 4.7സെക്കന്റ് മതിയാകും. മണിക്കൂറിൽ 250 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗതയും.

വൈദ്യുത നിയന്ത്രിത ഷോക്ക് അബ്സോർബറുകൾ ഉള്ള സസ്പെൻഷനാണ് മെഴ്സിഡസിന്റെ ഈ പെർഫോമൻസ് സെഡാനിൽ ഉള്ളതെന്നും ഒരു പ്രത്യേകതയാണ്.

പുതുക്കിപണിത ഗ്രില്ല്, മസിലൻ ഫീൽ നൽകുന്ന ബംബർ, 18 ഇഞ്ച് 5 സ്പോക് അലോയ് വീൽ എന്നിവയാണ് സി43ന്റെ പുറമെയുള്ള സവിശേഷതകളായി പറയാവുന്നത്.

ഇരുവശങ്ങളിലുമുള്ള എക്സോസ്റ്റ് പൈപ്പുകൾ, ഡിഫ്യൂസർ, ബൂട്ട് ലിപ് സ്പോയിലർ എന്നീ ഫീച്ചറുകൾ പിൻ വശത്തായും നൽകിയിട്ടുണ്ട്.

അകത്തളത്തിലെ സവിശേഷതകളായി സ്പോർടി സ്റ്റിയറിംഗ് വീൽ, എഎംജിയുടെ മുദ്രയായ ചെക്ക് ഫ്ലാഗ് ഡിസൈനിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണുള്ളത്.

കൂടാതെ ഡാഷ് ബോർഡിൽ അലൂമിനിയം അക്സെന്റുകളുടെ അതിപ്രസരണം തന്നെ നടത്തിയിരിക്കുന്നതായി കാണാം.

ഈ വർഷം ഇന്ത്യയിലെത്തിക്കുന്ന പതിമൂന്നാമത്തെ വാഹനം കൂടിയാണ് എഎംജി സി43.

41,999 എൽഇഡികളാൽ മൂടപ്പെട്ട കാർ ഒരുക്കുന്ന ദൃശ്യ വിസ്മയം
ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്


Click it and Unblock the Notifications








