ബെൻസ് ഇ-ക്ലാസിന്റെ 'എഡിഷൻ ഇ' ലോഞ്ച് ചെയുതു
മെഴ്സിഡസ് ബെൻസിന്റെ ഇ-ക്ലാസ്സ് 'എഡിഷൻ ഇ' ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ എത്തി 20 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 'എഡിഷൻ ഇ'യുടെ ലോഞ്ച് നടത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം 48.6ലക്ഷമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇ200, ഇ250സിഡിഐ, ഇ350സിഡിഐ എന്നീ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് എഡിഷൻ ഇ ലഭ്യമാവുക.

1995ൽ ഇന്ത്യയിൽ വിപണനമാരംഭിച്ചത് മുതൽ ഇ-ക്ലാസ് എഡിഷന്റെ 32,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്. ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി സെഡാനും ഇതുതന്നെയാണ്. ഇ-ക്ലാസ് ഇന്ത്യയിൽ വിപണനം തുടങ്ങി 20 വർഷം പൂർത്തിയാക്കിയെന്നത് താൻ അഭിമാനപൂർവ്വം ഓർക്കുന്നു. മാത്രമല്ല ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് തുടക്കം കുറിച്ചതും ഇ-ക്ലാസിലൂടെയാണ് എന്ന് ലോഞ്ചിൽ അനുബന്ധിച്ച മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒ-യുമായ റോണാൾഡ് ഫോൾജർ അറിയിച്ചു.
ദില്ലി എക്സ്ഷോറൂം വില
മെഴ്സിഡസ്-ബെൻസ് എഡിഷൻ ഇ 200: 48.60 ലക്ഷം രൂപ
മെഴ്സിഡസ്-ബെൻസ് എഡിഷൻ ഇ 250സിഡിഐ : 50.76 ലക്ഷം രൂപ
മെഴ്സിഡസ്-ബെൻസ് എഡിഷൻ ഇ 350 സിഡിഐ : 60.61 ലക്ഷം രൂപ
എക്സ്റ്റീരിയർ
2014ൽ ലോഞ്ച് ചെയ്ത എഡിഷൻ സിക്ക് സമാനമായ ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. പിൻവശത്തായുള്ള എഡിഷൻ ബാഡ്ജും റീഡിസൈൻ ചെയ്ത ബംബറും ഒഴിച്ച് കാര്യമായ മാറ്റങ്ങളൊന്നും പുറം ഡിസൈനിൽ വരുത്തിയിട്ടില്ല. എഎംജി സ്റ്റൈലിലുള്ള സിങ്കിൾ സ്ലാറ്റ് ഗ്രില്ലും, മൾട്ടി സ്പോക് അലോയ് വീലുകൾ,ഇലക്ട്രോണിക് പനോരമിക് സൺറൂഫ്, ഫൈബർ ടോപിക് ടെയിൽ ഗെയിറ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഇന്റീരിയർ
എസ്ഡി കാർഡ് നാവിഗേഷൻ, എംബി ആപ്പ്, സ്പോർടി ബ്രേക്ക് പെഡൽസ്, തെർമോട്രോണിക് ഓട്ടാമാറ്റിക് ഏസി, 3സെറ്റിംഗുകൾ ഉള്ള മെമ്മറി സീറ്റുകൾ, ക്യാമറയോടുകൂടിയ ആക്ടീവ് പാർക്ക് അസിസ്റ്റ്, ഹൈ റെസല്യൂഷൻ കളർ മീഡിയ ഡിസ്പ്ലെ എന്നീ സവിശേഷതകളാണ് വാഹനത്തിന്റെ ഇന്റീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻജിൻ
മൂന്ന് എൻജിൻ ഓപ്ഷനുകളാണ് എഡിഷൻ- ഇയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് :
2.0ലിറ്റർ പെട്രോൾ എൻജിൻ- 184 ബിഎച്ച്പി കരുത്ത്, 300 എൻഎം ടോർക്ക്
2.1ലിറ്റർ ഡീസൽ എൻജിൻ- 204 ബിഎച്ച്പി കരുത്ത്, 500 എൻഎം ടോർക്ക്
3.0ലിറ്റർ വി6 എൻജിൻ- 265 ബിഎച്ച്പി കരുത്ത്, 620 എൻഎം ടോർക്ക്
എല്ലാ മൂന്ന് എൻജിനുകളിലും 7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
സേഫ്റ്റി ഫീച്ചറുകൾ
സുരക്ഷ ഉറപ്പ് വരുത്തുന്നതിന് 8 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, കീലെസ് എൻട്രി, ഫ്രണ്ട്-റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications

















































































