മെഴ്സിഡസ് ബെൻസ് 'എഡിഷൻ ഇ' ലോഞ്ച് ഉടനെ

By Praseetha

മെഴ്സിഡസ് ബെൻസ് ഇത്തവണ12 പുതിയ വാഹനങ്ങളാണ് ഇന്ത്യക്കായി വാഗ്‌ദാനം ചെയ്തിട്ടുള്ളത്. ഈ മാസം 24 ന് ഇ-ക്ലാസ് സെഡാന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ എത്തി 20 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് 'എഡിഷൻ ഇ'യുടെ ലോഞ്ച് നടത്തുന്നത്.

ഇ-ക്ലാസ് മോഡലുകളാണ് ആദ്യമായി ഇന്ത്യയിൽ വിപണനത്തിന് എത്തിയത്. മാത്രമല്ല ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി സെഡാനും ഇതുതന്നെയാണ്.

മെഴ്സിഡസ്

2014ൽ ലോഞ്ച് ചെയ്ത എ‍ഡിഷൻ സിക്ക് സമാനമായ ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. പിൻവശത്തായുള്ള എഡിഷൻ ബാഡ്ജും റീഡിസൈൻ ചെയ്ത ബംബറും ഒഴിച്ച് കാര്യമായ മാറ്റങ്ങളൊന്നും ഈ ഡിസൈനിൽ വരുത്തിയിട്ടില്ല.

2.0ലിറ്റർ പെട്രോൾ എൻജിൻ, 2.1ലിറ്റർ ടർബോ ഡീസൽ, ടർബോ ചാർജ്‍ഡ് വി6 എൻജിൻ, 5.5എൽ ട്വിൻ ടർബോ വി8 എൻജിൻ എന്നീ നാല് വേരിയന്റുകളാണ് ഇ-ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ,ഡീസൽ വകഭേദങ്ങളിലാണ് എഡിഷൻ ഇ വിപണിയിൽ എത്തുന്നത്. ഓ‍ഡി എ6, ബിഎംഡബ്ല്യൂ 5 സീരീസ് എന്നിവയായിരിക്കും വിപണിയിലെ മുഖ്യ എതിരാളികൾ.

More from DriveSpark

Article Published On: Friday, February 19, 2016, 15:35 [IST]
English summary
Mercedes-Benz Edition E Launching In India On February 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X