ബെൻസ് ജിഎൽഇ 450 എഎംജിയ്ക്ക് വെറും 86.4 ലക്ഷം രൂപയോ?
കഴിഞ്ഞ വർഷം മെഴ്സിഡസ് ബെൻസിന്റെ15 മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇത്തവണ ജിഎൽഇ 450 എഎംജി കൂപ്പെ എന്ന പുതിയ മോഡലായുമായിട്ടാണ് ബെൻസിന്റെ വിപണിയിലേക്കുള്ള വരവ്. 86.4 ലക്ഷം രൂപയാണ് മുംബൈ എക്സ്ഷോറൂം വില.
പുതിയ 12 മോഡലുകൾ വീണ്ടും ഈ വർഷം വിപണിയിലിറക്കാനുള്ള പദ്ധതിയിലാണ് മെഴ്സിഡസ്. അതിൽ ജിഎൽഇ 450 എഎംജി കൂപ്പെയാണ് ആദ്യത്തെ മോഡൽ. ഇന്ത്യയിലെ ഇതിന്റെ മുഖ്യ എതിരാളി ബിഎംഡബ്ള്യു എക്സ്6 ആണ്. കൂടുതൽ വാർത്തകൾക്കായി സ്ളൈഡുകളിലേക്ക് പോകുക.

എൻജിൻ
മെഴ്സിഡസ് ബെൻസ് ജിഎൽഇ 450 എഎംജി കൂപ്പെയിൽ 3.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി6 പോട്രോൾ എൻജിനാണുള്ളത്. ഇത് 362കുതിരശക്തിയും 520എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു.

ഗിയർ ബോക്സ്
9സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് വഴി നാല് വീലുകളിലേക്കും ഒരു പോലെ പവർ എത്തിക്കുന്നു.

സ്പീഡ്
5.7 സെക്കന്റിൽ 0-100km/h ആക്സിലറേഷൻ കൊടുക്കാനുള്ള കഴിവുണ്ട്. കൂടാതെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയും ഇതിനുണ്ട്.

ഫീച്ചറുകൾ
21 ഇഞ്ച് എഎംജി വീലുകൾ, ലെതർ ഇന്റീരിയർ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, പാർക്കിംഗ് എയ്‍ഡുകള്‍, പനോരമിക് സൺ റൂഫ്, 5 ഡ്രൈവിംഗ് മോഡുകൾ,ടെപറേച്ചർ കണ്‍ട്രോൾഡ് കപ്പ് ഹോൾഡേഴ്സ്, എൽഇഡി ലൈറ്റുകൾ എന്നീ ഫീച്ചറുകൾ ഈ കൂപ്പെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








