ബെൻസിന്റെ ആഡംബര എസ്‌യുവി ഇന്ത്യയിൽ, വില 80.4 ലക്ഷം

By Praseetha

ജർമ്മൻ നിർമാതാവായ മെഴ്സിഡസ് ബെൻസ് ജിഎൽഎസ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിലെത്തിച്ചു. ഇന്ത്യയിൽ നിലയുറപ്പിക്കലിന്റെ ഭാഗമായി വിപണിയിലെത്തിക്കുന്ന കമ്പനിയുടെ പന്ത്രണ്ടാമത്തെ ഫ്ലാഗ്ഷിപ്പ് വാഹനമാണിത്. കൂടാതെ പൂനൈയിലുള്ള കമ്പനിയുടെ ചക്കാൻ പ്ലാന്റിൽ ഇതിന്റെ നിർമാണവും ആരംഭിച്ചു കഴിഞ്ഞു.

മെഴ്സിഡസ്

ഓഫ്-റോഡ് സവിശേഷതകൾക്കൊപ്പം ആഡംബരതയ്ക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ എസ്‌യുവിയെ പുറത്തിറക്കിയിരിക്കുന്നത്. പൂനൈ എക്സ്ഷോറൂം 80.4ലക്ഷമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

255 ബിഎച്ച്പിയും 620എൻഎം ടോർക്കുമുള്ള 3.0ലിറ്റർ വി6 ഡീസൽ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 9സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 4മാറ്റിക് ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

7.8സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100കിമി വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 222കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ഉയർന്ന വേഗത. കംഫർട്ട്, സ്പോർട്, സ്ലിപ്പറി, ഓഫ്-റോഡ്, ഇന്റിവിച്വൽ എന്നീ അഞ്ച് ഡ്രൈവിംഗ് മോഡുകളാണ് നൽകിയിരിക്കുന്നത്.

8ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം ലെതർ അപ്‌ഹോൾസ്ട്രെ, 20 ഇഞ്ച് അലോയ് വീൽ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സീറ്റ് പൊസിഷൻ മെമ്മറി, 2,300ലിറ്റർ ബൂട്ട് സ്പേസ് എന്നീ സവിശേഷതകളാണ് ഈ എസ്‌സുവി വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കമ്പനി ലോഗോയുള്ള പുതിയ ട്വിൻ സ്ലാറ്റ് ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, പുതുക്കിപണിത ഫ്രണ്ട്, റിയർ ബംബറുകൾ എന്നീ സവിശേഷതകളാണ് പുറംഭാഗത്തായി നൽകിയിരിക്കുന്നത്.

മികച്ച സുരക്ഷ തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കോളീഷൻ പ്രിവെൻഷൻ അസിസ്റ്റ്, ക്രോസ് വിന്റ് അസിസ്റ്റ്, അറ്റെൻഷൻ അസിസ്റ്റ്, ഇലക്ട്രിക് ഓൾ വീൽ ഡ്രൈവ്, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യമാറ എന്നീ ക്രമീകരണങ്ങളാണ് സുരക്ഷയ്ക്കായി വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

ഡിസൈനോ ഡയമണ്ട് വൈറ്റ്, സിട്രൈൻ ബ്രൗൺ മെറ്റാലിക്, കാവാൻസൈറ്റ് ബ്ലൂ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലാക്ക് മെറ്റാലിക്, ഇറിഡിയം സിൽവർ മെറ്റാലിക്, ടെനോറൈറ്റ് ഗ്രെ മെറ്റാലിക് എന്നീ വ്യത്യസ്ത ആറ് നിറങ്ങളിലാണ് ഈ വാഹനം ലഭ്യമാകുന്നത്.

മെഴ്സിഡസ് ബെൻസ് ജിഎൽഎസിന് വിപണിയിൽ ഓഡി ക്യൂസെവൻ, വോൾവോ എക്സ്‌സി90 ഇന്ത്യ എന്നീ വാഹനങ്ങളാണ് മുഖ്യ എതിരാളികളായിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, May 18, 2016, 16:33 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X