രണ്ട് ശതമാനത്തോളം വില വർധിപ്പിച്ച് മെഴ്സിഡസ് ബെൻസ്..
പുതുവർഷത്തിൽ രണ്ടുശതമാനം വില വർധിപ്പിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്.
വാഹന നിർമാണചിലവും അതോടൊപ്പം വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമൊക്കെ പരിഗണിച്ച് ജർമ്മൻ കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ വില്പനയിലുള്ള എല്ലാ വാഹനങ്ങളുടേയും വില വർധിപ്പിക്കുന്നു.

ലാഭക്ഷമത നിലനിർത്താൻ വില വർധിപ്പിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നതെന്ന് മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ റോളണ്ട് ഫോൾജർ അറിയിച്ചു.

2017 ജനുവരി മുതൽ ബെൻസ് കാറുകളുടെ വിലയിൽ രണ്ടുശതമാനം വർധനവാണ് നേരിടുക.

ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇന്ത്യയിലെ വാഹന വിലയിൽ പുനഃക്രമീകരണം നടത്തുന്നതെന്നും ഫോൾജർ വ്യക്തമാക്കി.

ചലനാത്മകമായ ഇന്ത്യൻ വിപണിയിൽ സ്ഥിരമായിട്ടുള്ളൊരു വ്യാപാരമാണു മുന്നിൽ കാണുന്നത്. മാത്രമല്ല പ്രീമിയം ബ്രാൻഡ് എന്ന സ്ഥാനം നിലനിർത്താനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെൻസിനു പുറമെ ഇന്ത്യയിലെ പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, നിസ്സാൻ, ഡാറ്റ്സൻ, റിനോ, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, ഫോക്സ്‌വാഗൺ എന്നീ നിർമാതാക്കളും ജനവരി ഒന്നുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ കൊണ്ടുവരുന്നതായിരിക്കും.

27 ലക്ഷത്തിനുള്ള ബെൻസ് എ-ക്ലാസ് മുതൽ 2.6കോടി വിലമതിക്കുന്ന മെഴ്സിഡസ് മെബാക്ക് എസ് 600 വരെയുള്ള വാഹനങ്ങളാണ് മെർക് ഇന്ത്യയിൽ വിൽക്കുന്നത്.

മെഴ്സിഡസ് പെർഫോമൻസ് സെഡാൻ എഎംജി സി43 ഇന്ത്യയിൽ
മെഴ്സിഡസ് പുതിയ ഇ-ക്ലാസ് കൂപ്പെ പുറത്തിറക്കി


Click it and Unblock the Notifications








