ബെൻസ് എസ്-ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ' പ്രദർശിപ്പിച്ചു!!
മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് നൈറ്റ് എഡിഷൻ എന്ന പേരിൽ മാറ്റ് ഫിനിഷിംഗുള്ള കൂപ്പെയുടെ പ്രദർശനം നടത്തി.
ജർമ്മൻ ആഡംബര കാർ നിർമാതാവായ മെഴ്സിഡസ്-ബെൻസ് 'നൈറ്റ് എഡിഷൻ' എന്ന പേരിൽ എസ്-ക്ലാസ് കൂപ്പയുടെ പ്രദർശനം നടത്തി. അടുത്ത മാസം നടത്താനിരിക്കുന്ന ഡെട്രോയിറ്റ് ഓട്ടോഷോയിലായിരിക്കും നൈറ്റ് എഡിഷൻ കൂപ്പയുടെ ആദ്യ അവതരണം.

ഈ ബ്ലാക്ക് എഡിഷൻ ടു-ഡോർ വാഹനത്തിന്റെ ബുക്കിംഗ് 2017 ജനവരി 9 മുതൽ ആരംഭിക്കുന്നതായിരിക്കും കൂടാതെ ആഗസ്ത് മുതലായിരിക്കും ഡെലിവറിയും ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ യൂറോപ്പ്യൻ വിപണിയിൽ ഏപ്രിലിലായിരിക്കും ഡെലിവറി ആരംഭിക്കുകയെന്നും സൂചിപ്പിച്ചിട്ടുണ്ട്.

14 സ്പോക്ക് 20 ഇഞ്ച് വീലുകളാണ് ഈ നൈറ്റ് എഡിഷന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നായി പറയാവുന്നത്. കൂടാതെ മുന്നിലും പിന്നിലുമായി എഎംജി ബാഡ്ജിംഗും നൽകിയിട്ടുണ്ട്.

ഗ്രില്ലിലും മിററിലും അതുപോലെ സൈഡ് പാനലിലും ബ്ലാക്ക് തീം തന്നെയാണ് നൽകിയിരിക്കുന്നത്. മൊത്തത്തിൽ നൽകിയ മാറ്റ് ഫിനിഷിംഗാണ് കാറിന്റെ മോടി വർധിപ്പിക്കുന്ന ഏക ഘടകം.

ലെതർ സ്റ്റിയറിംഗ് വീൽ, ബ്ലാക്ക്/ബ്ലാക്ക്, ഗ്രെ/ബ്ലാക്ക്, റെഡ്/ബ്ലാക്ക്, എന്നീ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള അപ്ഹോൾസ്ട്രെ, ബ്ലാക്ക് നിറത്തിലുള്ള വുഡൻ ട്രിം എന്നിവയാണ് അകത്തളത്തിലെ മുഖ്യാകർഷണങ്ങളായി പറയാവുന്നത്.

ബെൻസിന്റെ എസ്-ക്ലാസ് മോഡലുകളിലുള്ള എസ്400 4മാറ്റിക്, എസ്500, എസ്500 4മാറ്റിക് എന്നിവയ്ക്ക് നൈറ്റ് എഡിഷൻ പരിവേഷം നൽകിയിരിക്കുന്നത്.

367ബിഎച്ച്പിയുള്ള 3.0ലിറ്റർ വി6 എൻജിൻ, 455ബിഎച്ച്പിയുള്ള 4.7ലിറ്റർ വി-8എൻജിൻ എന്നിവയാണ് നൈറ്റ് എഡിഷൻ എസ്-ക്ലാസ് മോടലുകൾക്ക് കരുത്തേകുന്നത്.

കുറഞ്ഞ നിരക്കിൽ ഒരുകൂട്ടം പുത്തൻകാറുകളുമായി ഹ്യുണ്ടായ്
മെഴ്സിഡസ് പെർഫോമൻസ് സെഡാൻ എഎംജി സി43 ഇന്ത്യയിൽ


Click it and Unblock the Notifications








